അക്കൗണ്ട് സസ്‌പെൻഡ് ചെയ്യപ്പെടുന്ന ഉപയോക്താക്കൾക്ക് അടുത്ത മാസം മുതൽ അപ്പീൽ നൽകാമെന്ന് ട്വിറ്റർ


നിയമലംഘനത്തിന് അക്കൗണ്ട് സസ്‌പെൻഡ് ചെയ്യപ്പെടുന്ന ഉപയോക്താക്കൾക്ക് അടുത്ത മാസം മുതൽ അപ്പീൽ നൽകാമെന്ന് ട്വിറ്റർ. സസ്‍പെൻഷൻ നടപടികൾ സ്വീകരിക്കുന്നത് കുറക്കും. പകരം നിയമലംഘനത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി അത്തരം ട്വീറ്റുകൾ സ്വയം ഒഴിവാക്കാൻ അവസരം നൽകും. മോശം ട്വീറ്റുകളുടെ റീച്ച് കുറക്കുന്നതിനുള്ള നടപടിയും സ്വീകരിക്കും. ട്വിറ്റർ ഉപയോക്താക്കൾക്ക് ഫെബ്രുവരി 1 മുതലാണ് അക്കൗണ്ട് സസ്പെൻഷനെതിരെ അപ്പീൽ നൽകാൻ കഴിയുകയെന്ന് കമ്പനി ട്വീറ്റിൽ അറിയിച്ചു. 

പുതിയ മാനദണ്ഡമനുസരിച്ച് ആവർത്തിച്ചുള്ളതും തിരുത്താൻ സന്നദ്ധമല്ലാത്തതുമായ നിയമ ലംഘനങ്ങൾക്ക് മാത്രമേ ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിക്കുകയുള്ളൂ.നിയമവിരുദ്ധമായ പ്രവർത്തനത്തിൽ ഏർപ്പെടുക, അക്രമങ്ങൾ പ്രോത്സാഹിപ്പിക്കുക, മറ്റ് ഉപയോക്താക്കളെ  ഭീഷണിപ്പെടുത്തുക എന്നിവ നിയമലംഘനങ്ങളിൽ ഉൾപ്പെടും. ട്വിറ്റർ ഉടമ ഇലോൺ മസ്ക് അടക്കമുള്ള കോടീശ്വരൻമാരുടെ സ്വകാര്യ വിമാനങ്ങളെ ക്കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിരവധി മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ ട്വിറ്റർ സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചെങ്കിലും സംഭവത്തിൽ മസ്‌ക് കടുത്ത വിമർശനം നേരിട്ടിരുന്നു. 

article-image

dryrty

You might also like

Most Viewed