ലോകരാജ്യങ്ങളുടെ മാന്ദ്യസാധ്യതയിൽ ഇന്ത്യ ഇല്ല ; രാജ്യം ശക്തമായ തൊഴിൽ വളർച്ചാ നിരക്കിലേക്ക്

ലോകത്തെ മറ്റ് രാജ്യങ്ങളുടെ മാന്ദ്യസാധ്യതയിൽ പെടാതെ ഇന്ത്യ. ഏതാനും വർഷങ്ങൾക്കുള്ളിൽ രാജ്യം ശക്തമായ തൊഴിൽ വളർച്ചാ നിരക്കിന് സാക്ഷ്യം വഹിക്കാൻ സാധ്യതയുണ്ടെന്നാണ് നിലവിലെ നിയമന പ്രവണതകൾ സൂചിപ്പിക്കുന്നതെന്ന് ബിസിനസ് സേവന ദാതാക്കളായ ക്വെസ് കോർപ്പറേഷന്റെ സ്ഥാപകനും നോൺ എക്സിക്യൂട്ടീവ് ചെയർമാനുമായ അജിത് ഐസക്ക് പറഞ്ഞു.
‘മാന്ദ്യസാധ്യതയുടെ കാര്യത്തിൽ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് ഇന്ത്യ ന്യായമായും വേർപെട്ടിരിക്കുന്നു. ഇന്ത്യയിൽ വളർച്ച ഞങ്ങൾ തുടർന്നും കാണും, ഒരുപക്ഷെ 8% അല്ലായിരിക്കാം, പക്ഷേ ഞങ്ങൾ വളർച്ച കാണും. 2000നും 2007നും ഇടയിൽ തൊഴിലവസരങ്ങളിൽ വലിയൊരു വളർച്ചയാണ് ഞങ്ങൾ കണ്ടത്. ജിഡിപി 2000ലെ 470 ബില്യൺ ഡോളറിൽ നിന്ന് 2007ൽ 1.2 ട്രില്യൺ ഡോളറായി ഉയർന്നു. നിലവിലെ ട്രെൻഡുകൾ സൂചിപ്പിക്കുന്നത് കുറച്ച് വർഷത്തിനുള്ളിൽ ആ വളർച്ചാ നിരക്കിലേക്ക് ഞങ്ങൾക്ക് തിരിച്ചുവരാൻ കഴിയും എന്നാണ്,’ ജോബ് പോർട്ടലായ മോൺസ്റ്റർ ഇന്ത്യയുടെ റീബ്രാൻഡിംഗ് പ്രഖ്യാപിക്കാൻ ബുധനാഴ്ച ബെംഗളൂരുവിൽ നടന്ന ചടങ്ങിൽ ഐസക് പറഞ്ഞത്.
AAA