പ്രവാസി വെൽഫയറിന്റെ പ്രവാസി നൈറ്റ് സാംസ്കാരിക സമ്മേളനം ശ്രദ്ധേയമായി


പ്രവാസി വെൽഫയറിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രവാസി നൈറ്റ് സാംസ്കാരിക സമ്മേളനം ശ്രദ്ധേയമായി. ബഹ്റൈൻ പാർലമെൻറ് മെമ്പർ അഹമ്മദ് യൂസഫ് അൽ അൻസാരിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. അനാഥകളുടെ പിതാവ് എന്നറിയപ്പെടുന്ന ബാബ ഖലീൽ മുഖ്യാതിഥി ആയിരുന്നു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ എ. ഷഫീഖ് മുഖ്യപ്രഭാഷണം നിർവഹിച്ചു. 

പ്രവാസി വെൽഫെയർ ഏർപ്പെടുത്തിയ പ്രഥമ ബിസിനസ് സോഷ്യൽ ഐക്കൺ അവാർഡ് ബഹ്റൈനിലെ പ്രമുഖ ബിസിനസുകാരനും അമാദ് ഗ്രൂപ്പ് എം.ഡിയുമായ പമ്പാ വാസൻ നായർക്ക് ബാബാ ഖലീൽ സമ്മാനിച്ചു. വൈവിധ്യവുമാറുന്ന കലാപരിപാടികളും പ്രവാസി നൈറ്റിന്റെ ഭാഗമായി അരങ്ങേറി. പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ  പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി എം മുഹമ്മദലി സ്വാഗതവും പ്രവാസി നൈറ്റ് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മജീദ് തണൽ നന്ദിയും പറഞ്ഞു.

You might also like

  • KIMS BAHRAIN
  • KIMS BAHRAIN
  • Al Hilal Hospital

Most Viewed