തുമ്പക്കുടം ബഹ്റിൻ സൗദി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

തുമ്പമൺ പ്രവാസി അസോസിയേഷൻ തുമ്പക്കുടം ബഹ്റിൻ സൗദി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഓണകളികളും ഇതിന്റെ ഭാഗമായി അരങ്ങേറി. ഓണാഘോഷ പരിപാടികൾക്ക് വർഗീസ് മോടിയിൽ, മോൻസി തുമ്പമൺ, കണ്ണൻ, ജോജി കിഴക്കുഭാഗത്ത് തുടങിയവർ നേതൃത്വം നൽകി.
പത്തനംതിട്ട അസോസിയേഷനെ പ്രതിനിധികരിച്ച് ജയേഷ് കുറുപ്പ്, സക്കറിയാ വർഗീസ് എന്നിവർ ആശംസകൾ നേർന്നു. കൊവിഡ് കാലത്ത് അരോഗ്യ രംഗത്ത് പ്രവർത്തിച്ച അസോസിയേഷനിലെ ആരോഗ്യ പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. ഓണസദ്യയും ഗാനമേളയും ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഉണ്ടായിരുന്നു.
zgxd