ഉപഭോക്താക്കൾക്ക് സ്വർണസമ്മാനങ്ങൾ ഒരുക്കി ലക്കി സിം


ബഹ്റൈനിലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ ലക്കി സിമിന്റെ സേവനങ്ങൾ ആഗസ്ത് ഒന്ന് മുതൽ സെപ്തംബർ അവസാനം വരെയുള്ള കാലയളവിൽ സ്വന്തമാക്കുകയോ, ലക്കി പാക്കേജ് പുതുക്കുകയോ ചെയ്യുന്ന ഉപഭോക്താക്കൾക്ക് സ്വർണ സമ്മാനങ്ങൾ നേടാൻ അവസരമുണ്ടായിരിക്കുമെന്ന് ലക്കി സിം അധികൃതർ അറിയിച്ചു. വിവിധ ഇടവേളകളിലായി വ്യത്യസ്ത ഉപഭോക്താക്കൾക്ക് രണ്ടര ഗ്രാം സ്വർണം നൽകുന്നതിനോടൊപ്പം സെപ്തംബർ അവസാനത്തോടെ ഒരു വിജയിക്ക് നൂറ് ഗ്രാം ഗോൾഡ് ബാർ ഗ്രാൻഡ് പ്രൈസായും ലഭിക്കും. ബാറ്റിൽക്കോ പുറത്തിറത്തിയ ലക്കി പ്രിപെയ്ഡ് കാർഡ് വ്യത്യസ്തമായ നിരവധി സവിശേഷ സേവനങ്ങളാണ് നൽകി വരുന്നത്.

വാറ്റ് ചാർജ്ജ് അടക്കം 7.5 ദിനാർ മാത്രം മാസ അടവ് വരുന്ന ലക്കി സിം കാർഡ് ഉപയോഗിക്കുന്നവർക്ക് എല്ലാ ദിവസവും ഒരു ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഇത് കൂടാതെ നൂറ് മിനിട്ട് ലോക്കൽ കാളിങ്ങ്, പരിധികളില്ലാത്ത ടിക്ക് ടോക് ഉപയോഗം എന്നിവയും ലക്കി സിം നൽകുന്നു. ഇത് കൂടാതെ ദിവസേന ഇന്ത്യ, പാക്കിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ, ഫിലിപൈൻസ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് പത്ത് മിനിട്ട് സൗജന്യ അന്താരാഷ്ട്ര കാൾ നടത്താനുള്ള സൗകര്യവും ലക്കി ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട്. നേരത്തേ നടത്തിയ വിൻ ഗോൾഡ് പ്രമോഷൻ ഏറെ വിജയകരമായത് കണക്കിലെടുത്താണ് പുതിയ പ്രമോഷൻ ആരംഭിച്ചതെന്ന് ലക്കി സെയിൽസ് മാനേജർ നോയൽ സിൽവെറിയ പറഞ്ഞു.  കൂടുതൽ വിവരങ്ങൾക്ക് 123 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്. 

You might also like

  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed