കേരള ക്രിസ്ത്യൻ ഏക്യൂമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഹെവൻലി ഹ്യൂസ് സംഘടിപ്പിച്ചു


ബഹ്റൈനിലെ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യൻ ഏക്യൂമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വിവിധ  അസോസിയേഷനുകളിലെയും സഭകളിലെയും കലാകാരന്മാരെയും കലാകാരികളെയും ഉൾപ്പെടുത്തി ഹെവൻലി ഹ്യൂസ് എന്ന  മെഗാ ഷോ സംഘടിപ്പിച്ചു. ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ച് നടന്ന പരിപാടിയുടെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ  പ്രസിഡന്റ് റവ.ഫാ. ദിലീപ് ഡേവിഡ്സൺ മാർക്ക് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിനു സ്റ്റീഫൻ സ്വാഗതം പറഞ്ഞു. 

article-image

ക്രിസ്തീയ ഗാനമേള, കൾച്ചറൽ നൈറ്റ്, മൈം, മാർഗം കളി, ഡാൻസ്, പറുദീസയുടെ വഴി എന്ന ഡ്രാമാസ്കോപ്പ് നാടകം എന്നിവയാണ് ഹെവൻലി ഹ്യൂസിന്റെ ഭാഗമായി നടന്നത്.  ജനറൽ കൺവീനർ റവ.ഫാ. ഷാബു ലോറൻസ് , ട്രഷറർ റിജോ ജോണി എന്നിവർ പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തി. 

You might also like

  • Lulu Exhange
  • Lulu Exhange
  • 4PM News

Most Viewed