ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ വനിതാ വിഭാഗത്തിന് പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തു

ഒഐസിസി ബഹ്‌റൈൻ ദേശീയകമ്മറ്റിയുടെ കീഴിലുള്ള വനിതാ വിഭാഗത്തിന് പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തു. മിനി റോയി പ്രസിഡണ്ടും, സുര്യ രജിത്ത്, സന്ധ്യ രഞ്ജൻ, ആനി അനു എന്നിവർ വൈസ് പ്രസിഡണ്ടുമാരായ പുതിയ കമ്മിറ്റിയിൽ സുനിത നിസാർ, ബിന്ദു റോയ്, സുനു നിതീഷ്, രവിത വിപിൻ എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. അജിത ശിവദാസ് ട്രഷററും, നസിബ കരിം അസിസ്റ്റന്റ് ട്രഷററുമായ കമ്മിറ്റിയിൽ സുകന്യ ശ്രീജിത്ത്, ചന്ദ്രിക ബാലകൃഷ്ണൻ, സെഫി നിസാർ, ഷംന ഹുസൈൻ, സബ രഞ്ജിത്ത്, സഫ അഷ്‌റഫ് എന്നിവരാണ് സെക്രട്ടറിമാർ. ഷീജ നടരാജൻ, ബ്രൈറ്റ് രാജൻ എന്നിവരെ ഒഐസിസി ദേശീയ എക്സിക്യൂട്ടീവിലേക്കും തെരഞ്ഞെടുത്തു. ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു യോഗം ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ് ജനറൽ കൺവീനറുമായ രാജു കല്ലുംപുറം ഉത്ഘാടനം ചെയ്തു.