ബഹ്റൈൻ കെഎംസിസി ആസ്ഥാനം ഇന്ന് ഉദ്ഘാടനം ചെയ്യും


മനാമ

ബഹ്റൈനിൽ പുതുതായി പ്രവർത്തനമാരംഭിക്കുന്ന കെഎംസിസി ആസ്ഥാനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് വൈകുന്നേരം നടക്കും. മനാമയിലെ ഷെയ്ഖ് റാഷിദ് ബിൽഡിങ്ങിൽ സ്ഥിതി ചെയ്യുന്ന ആസ്ഥാനത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 6.30 മുതൽ ആരംഭിക്കുന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും. കേരള  നിയമ സഭാ പ്രതിപക്ഷ ഉപനേതാവ്  പി കെ  കുഞ്ഞാലിക്കുട്ടി എംഎൽഎ  മുഖ്യാതിഥിയായി എത്തുന്ന ചടങ്ങിൽ ബഹ്റൈനിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും കോവിഡ് പ്രോട്ടോകാൾ പാലിച്ച് പങ്കെടുക്കും.  6500 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ സജ്ജീകരിച്ചിരിക്കുന്ന ഓഫീസീൽ പൊതുപരിപാടികൾക്കായി രണ്ട് ഹാളുകളും, ലൈബ്രറിയും, പ്രാർത്ഥന ഹാളും, വിവധ ജില്ലാകമ്മിറ്റി ഓഫീസുകളും, സി എച്ച് സെന്റർ ഓഫീസുമാണ് ക്രമീകരിച്ചിരിക്കുന്നത്. 42 വർഷമായി ബഹ്റൈനിൽ പ്രവർത്തിക്കുന്ന കെഎംസിസിക്ക് പതിനായിരത്തിലധികം അംഗങ്ങളാണ് ഉള്ളത്. ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഹബീബ് റഹ്മാൻ, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ ഗഫൂർ കൈപ്പമംഗലം, ഷാഫി പാറകട്ട, ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ പങ്കെടുത്തു. 

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed