പടവ് കുടുംബവേദി നാലാം വാർഷികവും വിഷു ആഘോഷവും സംഘടിപ്പിച്ചു


മനാമ: പടവ് കുടുംബവേദിയുടെ നാലാം വാർഷികവും വിഷു ആഘോഷവും വിവിധ കലാപരിപടികളോടെ  നടന്നു.പ്രസിഡണ്ട് നൗഷാദ് മഞ്ഞപ്പാറ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് സാമൂഹ്യ പ്രവർത്തകൻ സിയാദ് ഏഴംകുളം ഉദ്ഘാടനം ചെയ്തു. ജന: സെക്രട്ടറി ഷിബു പത്തനംതിട്ട സ്വാഗതവും സാമൂഹ്യ പ്രവർത്തകൻ നിസാർ കൊല്ലം ആശംസകളും അറിയിച്ചു. മുഖ്യ രക്ഷാധികാരി ഷംസ് കൊച്ചിൻ പടവ് എക്സിക്യൂട്ടീവ് അംഗങ്ങളായ ഉമർ പാനായികുളം,സത്താർ എറണാകുളം,അസീസ് ഖാൻ,ഷജീർ തിരുവനന്തപുരം,ബക്കർ കേച്ചേരി,ഇസ്‌മായിൽ കുറ്റ്യാടി,അബ്ദുൽ സലാം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.പടവ് അംഗം  എഴുത്തുകാരി എം കെ ആബിദയെ ചടങ്ങിൽ ആദരിച്ചു.പ്രോഗ്രാം കൺവീനർ മുസ്തഫ സുനിൽ ബാബു നന്ദി പറഞ്ഞു.
 
 
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed