വയലാർ സ്മൃതിയിലലിഞ്ഞ്‌ പ്രതിഭ സ്വരലയ സംഗീത നിശ


മനാമ:വയലാർ രാമവർമ്മയുടെ  ഒരു പിടി മധുര ഗാനങ്ങൽ ഉൾപ്പെടുത്തി  ബഹ്‌റൈൻ പ്രതിഭയുടെ സംഗീത വിഭാഗമായ സ്വരലയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച  'ഈ മനോഹര തീരത്ത് ' ആസ്വാദകർക്ക് മറക്കാനാവാത്ത സംഗീതാനുഭവമായി മാറി.പ്രതിഭയുടെ അംഗങ്ങളും അവരെ പിന്തുണയ്ക്കുന്ന കുറച്ചു കലാകാരന്മാരും ചേർന്നാണ് ഈ സംഗീത നിശ ഒരുക്കിയത്. മനോജ് വടകരയുടെ നേതൃത്വത്തിലുള്ള ട്യൂൺസ് ഓർക്കസ്ട്രയുടെ ലൈവ് പിന്നണി യോടെയായിരുന്നു 22 ഓളം പാട്ടുകളും ആലപിക്കപ്പെട്ടത്. കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ നിവേദിതയുടെ പഞ്ചതന്ത്രം കഥയിലെ എന്ന് തുടങ്ങുന്ന ഗാനം മുതൽ എല്ലാവരും ചേർന്ന് ഒടിവിൽ ആലപിച്ച പല്ലനായാറ്റിൻ  വരെയുള്ള എല്ലാ ഗാനങ്ങളും ഒന്നിനൊന്ന് ശ്രദ്ധേയമായിരുന്നു. രാജീവ് വെള്ളിക്കോത്ത്,ഉണ്ണികൃഷ്ണൻ,ശ്രീജിത്ത് ഫറോക്ക്,മനോജ് കൈവേലി,ജെസ്‌ലി കലാം, പവിത്ര പത്മകുമാർ,അതുൽ കൃഷ്ണ, ശ്രീഷ്മ  ,ആദിശ്രീ,ദേവഗംഗ,നിഖിൽ,പ്രജിൽ,ജിതേഷ്,ജ്യോതിലക്ഷ്മി തുടങ്ങിയവർ വിവിധ ഗാനങ്ങൾ ആലപിച്ചു. ഓരോ പാട്ടുകൾക്കും രാജഗോപാലിന്റെ സംഗീത വിവരണവും ഉണ്ടായിരുന്നു.  ,പ്രോഗ്രാം ചെയർമാൻ  ശ്രീജിത്ത്, സ്വരലയ കൺവീനർ ഷീബ രാജീവ്,പ്രതിഭ പ്രസിഡന്റ് മഹേഷ്,സെക്രട്ടറി ഷെരീഫ് തുടങ്ങിയവർ നേതൃത്വം  നൽകി. മുതിര്ന്ന അംഗങ്ങളായ പി ടി നാരായണൻ, സി വി നാരായണൻ തുടങ്ങിയവർ സംബന്ധിച്ചു. 
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed