മിഷൻ 2


പി­ ഉണ്ണി­കൃ­ഷ്ണൻ

ചക്രവും അഗ്നി­യു­മാ­ണത്രെ­ മനു­ഷ്യവംശത്തി­ന്റെ­ പു­രോ­ഗതി­ക്ക് പ്രധാ­ന കാ­രണങ്ങളാ­യത്. ചക്രം വേ­ഗതയും അഗ്നി­ ആവേ­ശവു­മാ­ണ്. വേ­ഗത്തിൽ ഓടു­ന്ന എല്ലാ­ വാ­ഹനങ്ങളി­ലും അഗ്നി­യു­ടെ­ ഒരു­ സ്പർ­ശം കാ­ണും. എൻ­ജിൻ സ്റ്റാ­ർ­ട്ട് ചെ­യ്യു­ന്നതും, ചക്രത്തി­നെ­ തി­രി­ക്കു­ന്നതും അത്തരം ഒരു­ സ്പാ­ർ­ക്ക് ആണ്.   ഭ്രമണപഥം ലക്ഷ്യമാ­ക്കി­ കു­തി­ക്കു­ന്ന റോ­ക്കറ്റി­ന്റെ­ പി­ൻ­വശത്തും, ലങ്ക ദഹി­പ്പി­ക്കാൻ കു­തി­ച്ച ഹനു­മാ­ന്റെ­ വാ­ലി­ലും കത്തു­ന്നത് ഇതേ­ തീ­ തന്നെ­യാ­ണ്. നി­ർ­ത്താ­തെ­യു­ള്ള, പരമാ­വധി­ വേ­ഗത്തി­ലു­ള്ള കു­തി­പ്പ്, ഭയമി­ല്ലാ­തെ­ അപകടരമാ­യ ചാ­ലഞ്ചു­കൾ ഏറ്റെ­ടു­ക്കു­വാ­നു­ള്ള മനസ്, ലക്ഷ്യസ്ഥാ­നത്തേ­ക്ക് ആവേ­ശത്തോ­ടെ­ എത്താ­നു­ള്ള മനസിൽ എന്നും ജ്വലി­ച്ച് കൊ­ണ്ടി­രി­ക്കു­ന്ന ‘ഫയർ­’ ഇതാണ് അന്നും ഇന്നും വി­ജയി­കളു­ടെ­ രഹസ്യമന്ത്രം. ഇത്തരം ഒരു­ കു­തി­പ്പി­നി­ടയിൽ ഭ്രമണ പഥത്തി­ലേ­യ്ക്ക് നീ­ങ്ങു­ന്ന ബഹി­രാ­കാ­ശ പേ­ടകം പോ­ലെ­ ഘട്ടം ഘട്ടമാ­യി­ പലതും ഉപേ­ക്ഷി­ച്ചും മറന്നും നഷ്ടപ്പെ­ടു­ത്തി­യു­മാണ് യാ­ത്ര തു­ടരു­ന്നത്. ഇത്തരമൊ­രു­ ട്രാ­ൻ­സി­ഷൻ എല്ലാ­ മേ­ഖലയി­ലും കാ­ണും. 

മാ­ധ്യമരംഗത്ത് വന്ന മാ­റ്റങ്ങൾ പലതാ­ണ്. സ്വാ­തന്ത്ര്യ സമര കാ­ലത്ത് ഉണ്ടാ­യി­രു­ന്ന ചി­ല മാ­ധ്യമ പ്രസ്ഥാ­നങ്ങൾ­ക്ക് വർ­ത്തമാ­നകാ­ലത്ത് പ്രസക്തി­ നഷ്ടപ്പെ­ടു­ന്നത് നാം കാ­ണു­ന്നു­ണ്ട്. ഇതി­ന്റെ­ പ്രശ്നം പലപ്പോ­ഴും അത്തരം പ്രസ്ഥാ­നങ്ങളു­ടെ­ മു­കളി­ൽ­തട്ടിൽ ഇരി­ക്കു­ന്നവരു­ടെ­ മനസി­ലെ­ തീ­ അണഞ്ഞു­പോ­യി­ എന്നതാ­ണ്. ആറ് വർ­ഷങ്ങൾ­ക്ക് മു­ന്പ് ഫോർ പി­എം എന്ന സാ­യാ­ഹ്ന പത്രത്തിന് തു­ടക്കമി­ടു­ന്പോൾ നമ്മു­ടെ­ മു­ന്പിൽ ഒരു­ സ്വപ്നമു­ണ്ടാ­യി­രു­ന്നു­. ഇതി­ന്റെ­ ഭാ­ഗവാ­ക്കാ­യ ഓരോ­രു­ത്തരു­ടെ­യും മനസിൽ ഒരു­ “ഫയർ­” ഉണ്ടാ­യി­രു­ന്നു­. ജാ­തി­ മത രാ­ഷ്ട്രീ­യ ചാ­യ്്വു­കളി­ല്ലാ­തെ­ സ്വതന്ത്രമാ­യ ഒരു­ പത്രം ബഹ്റൈ­നി­ലെ­ മലയാ­ളി­കൾ­ക്ക് സമ്മാ­നി­ക്കു­ക എന്ന ആ സ്വപ്നം സാ­ക്ഷ്തകരി­ക്കപ്പെ­ട്ടു­ എന്ന തി­രി­ച്ചറിവ് ഒന്നു­ കൂ­ടി­ ഉറപ്പി­ച്ചത് കഴി­ഞ്ഞ ആഴ്ച്ചകളിൽ ഞങ്ങൾ നടത്തി­യ സർ­വെ­യു­ടെ­ ഫലമാ­യി­രു­ന്നു­. സർ­വേ­യിൽ പങ്കെ­ടു­ത്ത 4536 പേ­രിൽ തൊ­ണ്ണൂറ് ശതമാ­നം പേ­രും ഫോർ പി­ എമിന് രാ­ഷ്ട്രീ­യ, മത അജണ്ടകൾ ഇല്ലെ­ന്ന് രേ­ഖപ്പെ­ടു­ത്തി­യപ്പോൾ ഉണ്ടെ­ന്ന് പറഞ്ഞത് കേ­വലം ബാ­ക്കി­ പത്ത് ശതമാ­നമാ­ണ്. അവർ തന്നെ­ വ്യത്യസ്തരാ­യ രാ­ഷ്ട്രീ­യ മത സംഘടനകളു­ടെ­ പേ­രാണ് രേ­ഖപ്പെ­ടു­ത്തി­യതെ­ന്നതും ഫോർ പി­ എമി­ന്റെ­ സ്വതന്ത്രമാ­യ എഡി­റ്റോ­റി­യൽ നി­ലപാ­ടു­കൾ­ക്ക് വാ­യനക്കാ­രിൽ നി­ന്ന് ലഭി­ച്ച സ്വീ­കര്യത തന്നെ­യാണ് സൂ­ചി­പ്പി­ക്കു­ന്നത്. ലോ­കമെ­ന്പാ­ടു­മു­ള്ള പത്ര സ്ഥാ­പനങ്ങൾ ഡി­ജി­റ്റൽ മീ­ഡി­യ ഇടങ്ങളു­ടെ­ കടന്നു­കയറ്റം വഴി­ നേ­രി­ടു­ന്ന പ്രതി­സന്ധി­കൾ ഏറെ­യാ­ണ്. അത സമയം കേ­രളത്തിൽ അടു­ത്ത കാ­ലത്ത് നടന്ന ഒരു­ സർ­വേ­ പ്രകാ­രം മലയാ­ളി­കളു­ടെ­ ഇടയിൽ മാ­ത്രം പത്രവാ­യനക്കാ­രു­ടെ­ എണ്ണം വർ­ദ്ധി­ക്കു­ന്നു­ എന്നതാ­ണ്. ഇത് മലയാ­ള അച്ചടി­ മാ­ധ്യമരംഗത്ത് പ്രവർ­ത്തി­ക്കു­ന്നവർ­ക്ക് പ്രതീ­ക്ഷകൾ­ക്കും വകനൽ­കു­ന്നു­. അതേ­ സമയം ഗൾ­ഫിൽ ഇപ്സോസ് എന്ന റേ­റ്റി­ങ്ങ് എജൻ­സി­ പു­റത്ത് വി­ടു­ന്ന റി­പ്പോ­ർ­ട്ടിൽ ഫോർ പി­എം ഉൾ­പ്പെ­ടാ­ത്തത് അത് ഒരു­ സാ­യാ­ഹ്ന പത്രമാ­യത് കൊ­ണ്ടാ­ണ്. ബഹ്റൈ­നി­ലെ­ എല്ലാ­ തരത്തി­ലു­മു­ള്ള വാ­യനക്കാ­രു­ടെ­യും വരി­ക്കാ­രു­ടെ­യും ഇടയിൽ ഫോർ പി­ എം ഒന്നാം സ്ഥാ­നത്ത് തന്നെ­യാ­ണ്.  

ആറ് വർ­ഷം നി­ർ­ത്താ­തെ­ പ്രസി­ദ്ധീ­കരി­ച്ച് വരു­ന്ന ഫോർ പി­എം ന്യൂസ് അതി­ന്റെ­ രണ്ടാ­മത്തെ­ ഘട്ടത്തി­ലേ­യ്ക്കു­ള്ള പ്രയാ­ണത്തി­ലേ­യ്ക്ക് കടക്കു­കയാ­ണ്. ഫോർ പി­ എം ന്യൂസ് മറ്റ് ഗൾ­ഫ് രാ­ജ്യങ്ങളി­ലേ­യ്ക്കും പ്രസി­ദ്ധീ­കരി­ക്കാ­നു­ള്ള നി­യമനടപടി­കൾ നടന്നു­വരി­കയാ­ണ്. ഒപ്പം ഇതി­ന്റെ­ കെ­ട്ടി­ലും മട്ടി­ലും ഏറെ­ വ്യത്യസ്തകളും പു­തു­മകളും കൊ­ണ്ട് വരാ­നു­ള്ള ഒരു­ക്കങ്ങളും തു­ടങ്ങി­ കഴി­ഞ്ഞു­. ഞങ്ങളു­ടെ­ ഉടമസ്ഥതയിൽ പ്രവർ­ത്തി­ക്കു­ന്ന ദ ഡെ­യി­ലി­ ട്രി­ബ്യൂൺ ഇംഗ്ലീഷ് ദി­നപത്രത്തി­ന്റെ­ റീ­ ഡി­സൈൻ ഏറ്റെ­ടു­ത്ത് ഭംഗി­യാ­യി­ നി­ർ­വഹി­ച്ച സൈ­നുൽ ആബിദ് തന്നെ­യാണ് ഫോർ പി­ എമി­ന്റെ­യും പു­തി­യ ഡി­സൈൻ ഒരു­ക്കു­ന്നത്.  കഴി­ഞ്ഞ ആറ് വർ­ഷമാ­യി­ ഫോർ പി­എം ന്യൂ­സി­ന്റെ­ എഡി­റ്റോ­റി­യലി­ലും, മാ­ർ­ക്കറ്റി­ങ്ങി­ലും, നടത്തി­പ്പി­ലും പ്രധാ­നപ്പെ­ട്ട പങ്ക് വഹി­ച്ച ശ്രീ­ പ്രദീപ് പു­റവങ്കര ഫോർ പി­എമി­ന്റെ­ ഡയറക്ടർ പദവി­ നി­ലനി­ർ­ത്തി­ കൊ­ണ്ട് തന്നെ­ പു­തി­യ സംരഭത്തി­ലേ­യ്ക്ക് നീ­ങ്ങു­കയാ­ണ്. ദി­വസത്തി­ന്റെ­ പ്രധാ­ന പങ്കും ഫോർ പി­ എം ന്യൂ­സി­നാ­യി­ ഒഴി­ച്ച് വെ­ച്ച് അവധി­ ദി­നങ്ങളി­ലും യാ­ത്രകൾ­ക്കി­ടയി­ലും പത്രത്തി­ന്റെ­ ഗു­ണമേ­ന്മയിൽ ഏറെ­ ശ്രദ്ധ ചെ­ലു­ത്തി­ പ്രദീപ് നടത്തി­യ പ്രയത്നം ഫോർ പി­ എം ന്യൂ­സി­ന്റെ­ മു­ന്പോ­ട്ടു­ള്ള പ്രയാ­ണത്തിൽ എന്നും ഓർ­മ്മി­പ്പി­ക്കപ്പെ­ടും. നവന്പർ ഒന്നിന് , വരു­ന്ന കേ­രള പി­റവി­ ദി­നത്തിൽ, പു­തി­യ രൂ­പത്തി­ലും ഭാ­വത്തി­ലും ഫോർ പി­എം ന്യൂസ് പു­റത്തി­റങ്ങു­ന്പോൾ കേ­രളത്തി­ലെ­ സാ­ഹി­ത്യ, സാംസ്കാ­രി­ക മേ­ഖലയി­ലെ­ പല പ്രശസ്തരും പ്രമു­ഖരും പത്രത്തി­ലേ­യ്ക്ക് നി­രന്തരമാ­യ സംഭാ­വനകൾ നൽ­കാ­മെ­ന്ന് ഉറപ്പും നൽ­കി­യി­ട്ടു­ണ്ട്. ബഹ്റൈ­നി­ലെ­ സാ­ഹി­ത്യ സാംസ്്കാ­രി­ക മേ­ഖലകളിൽ മലയാ­ളി­കൾ­ക്ക് ഏറെ­ പരി­ചയമു­ള്ള ശ്രീ­ ജലീൽ അബ്ദു­ള്ളയാണ് ഫോർ പി­ എം ന്യൂ­സി­ന്റെ­ മാ­നേ­ജി­ങ്ങ് എഡി­റ്റർ പദവി­ അലങ്കരി­ക്കു­ക. ഓൺ­ലൈ­നിൽ ഒന്നാം നി­രയിൽ നി­ൽ­ക്കു­ന്ന ഫോർ പി­ എംന്യൂ­സി­ന്റെ­ ഘടനയി­ലും ശൈ­ലി­യി­ലും മാ­റ്റങ്ങൾ ഇതോ­ടൊ­പ്പം ഉണ്ടാ­കു­ന്നതാ­ണ്. 

ലോ­കമെ­ന്പാ­ടു­മു­ള്ള മലയാ­ളി­കളെ­ ലക്ഷ്യമി­ട്ട് പ്രവർ­ത്തി­ക്കു­വാൻ സജ്ജമാ­കു­ന്ന ഓൺ­ലൈ­നി­ലെ­ പ്രവർ­ത്തകർ­ക്കും, ജി­സി­സി­ രാ­ജ്യങ്ങളി­ലേ­ക്കു­ള്ള വളർ­ച്ചയിൽ പ്രവർ­ത്തി­ക്കു­വാൻ തയ്യാ­റാ­കു­ന്നവർ­ക്കും ഇതിന് മു­ന്നോ­ടി­യാ­യി­ നടക്കു­ന്ന പരി­ശീ­ലനത്തി­നും മറ്റു­മാ­യി­ ചെ­റി­യ ഇടവേ­ള അനി­വാ­ര്യമാ­യി­രി­ക്കു­ന്നു­. ബഹ്റൈ­നി­ലെ­ ഭൂ­രി­ഭാ­ഗം മലയാ­ളി­കളും നാ­ട്ടി­ലേ­യ്ക്ക് അവധി­ ആഘോ­ഷി­ക്കു­വാൻ പോ­കു­ന്ന ഈ വേ­ള ഇത്തരമൊ­രു­ സംരഭത്തി­നാ­യി­ ഉപയോ­ഗപ്പെ­ടു­ത്തു­ന്നു­. സ്ഥി­രം വരി­ക്കാ­ർ­ക്ക് ഫോർ പി­മി­ന്റെ­ ഇ പേ­പ്പർ എല്ലാ­ ദി­വസവും അയച്ചു­ കൊ­ടു­ക്കു­കയും, ഒപ്പം മൂ­ന്ന് മാ­സത്തെ­ കാ­ലാ­വധി­ നീ­ട്ടി­കൊ­ടു­ക്കു­ന്നതു­മാ­ണ്. മറ്റ് ക്രമീ­കരണങ്ങൾ­ക്ക് സർ­ക്കു­ലേ­ഷൻ വി­ഭാ­ഗവു­മാ­യി­ ബന്ധപ്പെ­ടാ­വു­ന്നതാ­ണ്. 

ഓരോ­ മലയാ­ളി­യു­ടെ­യും മനസിൽ അക്ഷരത്തി­ന്റെ­ അഗ്നി­ പകരു­വാ­നും, ചി­ന്തകൾ­ക്ക് ചി­റക് നൽ­കു­വാ­നും കൂ­ടു­തൽ ശക്തി­യോ­ടെ­ വരും ദി­വസങ്ങളിൽ ഫോർ പി­ എം നി­ങ്ങൾ­ക്ക് മു­ന്പിൽ എത്തു­മെ­ന്ന് ഉറപ്പ് നൽ­കി­ കൊ­ണ്ട്... 

നന്ദി­ 

പി­ ഉണ്ണി­കൃ­ഷ്ണൻ 

ചീഫ് എഡി­റ്റർ, ഫോർ പി­ എം ന്യൂസ് 

You might also like

  • Lulu Exchange
  • Straight Forward

Most Viewed