കൊല്ലം പ്രവാസി അസോസിയേഷൻ ഓണാഘോഷം: ഹിദ്ദ് ഏരിയ കമ്മിറ്റി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ (കെ.പി.എ.) ഹിദ്ദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ക്രിസ്റ്റൽ പാലസ് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ കെ.പി.എ. അംഗങ്ങൾ സജീവമായി പങ്കെടുത്തു. കെ.പി.എ. പ്രസിഡന്റ് അനോജ് മാസ്റ്റർ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
hfhjmfhj
അൽ റീം ഗേറ്റ് ചെയർമാൻ മൊഹ്‌സീൻ മുഹമ്മദ് മൊഹ്‌സീൻ വിശിഷ്ടാതിഥിയായി ചടങ്ങിൽ പങ്കെടുത്തു. ഹിദ്ദ് ഏരിയ പ്രസിഡന്റ് രാജേഷ് പന്മന അധ്യക്ഷത വഹിച്ച യോഗത്തിന് ഏരിയ സെക്രട്ടറി പ്രണവ് സന്തോഷ് കുമാർ സ്വാഗതം ആശംസിച്ചു.
sdasd
sdfsdf
കെ.പി.എ. ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി, അസിസ്റ്റന്റ് ട്രഷറർ കൃഷ്ണകുമാർ, ഹിദ്ദ് ഏരിയ കോർഡിനേറ്റർ സജി കുളത്തിങ്കൽ, ഏരിയ ജോയിന്റ് സെക്രട്ടറി വിമൽ മുരുകേശൻ, ഏരിയ വൈസ് പ്രസിഡന്റ് ഗിരീഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഏരിയ ട്രഷറർ വിപിൻ മനോഹരൻ നന്ദി രേഖപ്പെടുത്തി.
വിഭവസമൃദ്ധമായ ഓണസദ്യ, കെ.പി.എ. സിംഫണി കലാകാരന്മാർ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ, അംഗങ്ങൾ പങ്കെടുത്ത പരമ്പരാഗത ഓണക്കളികൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
dgdgf
