സ്തനാർബുദ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ച് ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ
പ്രദീപ് പുറവങ്കര
മനാമ: സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ (ADPA), സ്തനാർബുദ ബോധവൽക്കരണ പരിപാടി സംഘടപ്പിച്ചു. ഉമൽ ഹസം കിംസ് ഹെൽത്ത് ഹോസ്പിറ്റലുമായി ചേർന്ന് നടത്തിയ പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.
സ്തനാർബുദത്തെക്കുറിച്ചുള്ള അബദ്ധധാരണകൾ തിരുത്തുന്നതിനും രോഗം നേരത്തേ കണ്ടെത്തുന്നതിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.
സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റ് ഡോ. കൃഷ്ണപ്രിയ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. അസോസിയേഷൻ അംഗങ്ങൾ ഉൾപ്പെടെ നിരവധി വനിതകളും കുട്ടികളും ക്യാമ്പിൽ പങ്കാളികളായി.
zxczc
