മന്ന'യുടെ പ്രസിഡന്റ് ടി.ഐ. വർഗ്ഗീസിന് ബഹ്‌റൈനിൽ യാത്രയയപ്പ് നൽകി
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ മാവേലിക്കര ഭദ്രാസനാംഗങ്ങളുടെ കൂട്ടായ്മയായ "മന്ന"യുടെ പ്രസിഡന്റായി കഴിഞ്ഞ പതിനെട്ട് വർഷമായി പ്രവർത്തിച്ചുവന്ന ടി.ഐ വർഗ്ഗീസിന് (ബോബൻ) ഊഷ്മളമായ യാത്രയയപ്പ് നൽകി. ദീർഘകാലത്തെ അദ്ദേഹത്തിന്റെ സ്തുത്യർഹമായ സേവനങ്ങളെ ചടങ്ങിൽ അനുസ്മരിച്ചു.
മന്ന അഡ്വൈസറി ബോർഡ് അംഗം വി.ഒ. മാത്യൂവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ഷിബു സി. ജോർജ്ജ് സ്വാഗതം ആശംസിച്ചു. കൂട്ടായ്മയുടെ പ്രവർത്തനങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ച ടി.ഐ. വർഗ്ഗീസിന് ചടങ്ങിൽ വെച്ച് മന്നയുടെ ഉപഹാരം കൈമാറി.
അഡ്വൈസറി ബോർഡ് അംഗങ്ങളായ സോമൻ ബേബി, വർഗ്ഗീസ് മാത്യൂ, വൈസ് പ്രസിഡന്റുമാരായ എബി കുരുവിള, അലക്സ് ബേബി, കമ്മറ്റി അംഗങ്ങളായ സജി ഫിലിപ്പ്, ജിനു വർഗ്ഗീസ്, ജേക്കബ് ജോർജ്ജ്, റെജി അലക്സ്, ഡിജു ജോൺ മാവേലിക്കര എന്നിവർ ആശംസകൾ നേർന്നു. ട്രഷറർ മോൻസി ഗീവർഗ്ഗീസ് നന്ദി പ്രകാശിപ്പിച്ചു.
dssdf
