ഉത്തർപ്രദേശിൽ കൂലി ചോദിച്ചതിന് ദളിത് തൊഴിലാളിയെ മർദ്ദിച്ച് കൊലപ്പെടുത്തി
ശാരിക
ലഖ്നൗ: അമേഠിയിൽ കൂലി ആവശ്യപ്പെട്ടതിനാൽ ദളിത് കർഷക തൊഴിലാളിയെ ഭൂവുടമയും സംഘവും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. മരിച്ചിരിക്കുന്നത് ഹോസില പ്രസാദ് (40) എന്ന തൊഴിലാളിയാണ്. ഒക്ടോബർ 26-നാണ് സംഭവം നടന്നത്, എന്നാൽ ഇപ്പോഴാണ് പുറത്തറിയുന്നത്.
ഭൂവുടമ ശുഭം സിങ്ങും സംഘവും വയലിൽ ജോലിക്കെന്ന പേരിൽ ഹോസിലയെ വിളിച്ചുകൊണ്ടുപോയതിനു ശേഷമാണ് കൊല നടന്നതെന്ന് ഭാര്യ കീർത്തി ആരോപിച്ചു. 350 രൂപ ദിവസ വേതനത്തിനാണ് ഹോസില ജോലി ചെയ്തിരുന്നത്. ഒരാഴ്ച കഴിഞ്ഞിട്ടും കൂലി ലഭിക്കാതായതോടെ ഹോസില ചോദ്യം ചെയ്തപ്പോൾ പ്രകോപിതനായ ശുഭം സിങ്ങും കൂട്ടാളികളും ആക്രമണം നടത്തുകയായിരുന്നു.
ജീപ്പിൽ കയറ്റി മർദ്ദനമേറ്റ ഹോസിലയെ വീടിന് മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു സംഘം. തലക്ക് ഗുരുതരമായി പരിക്കേറ്റ ഹോസിലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ശുഭം സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ. എന്നാൽ കൊലയിൽ പങ്കാളികളായ മറ്റു പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ഹോസിലയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. നീതി ആവശ്യപ്പെട്ട് അവർ ഹോസിലയുടെ മൃതദേഹവുമായി ഹൈവേ ഉപരോധിച്ച് ധർണ നടത്തി.
sdfsdf
