അവർ ‘അന്യർ­’ ആകു­ന്നോ­?


ഫോർ പി.എം ഓപ്പൺഹൗസ് 

കേ­രളത്തി­ന്റെ­ വി­കസന നി­ർ­മ്മാ­ണ പ്രവർ­ത്തനങ്ങളിൽ ഇപ്പോൾ വലി­യ തോ­തിൽ സ്വാ­ധീ­നമു­ള്ള അന്യ സംസ്ഥാ­ന തൊ­ഴി­ലാ­ളി­കൾ എന്ന് വി­ളി­ക്കപ്പെ­ടു­ന്നവരു­ടെ­ സാ­ന്നി­ധ്യം ഭാ­വി­യിൽ ജനങ്ങളു­ടെ­ സ്വൈ­ര്യജീ­വി­തത്തിന് വി­ഘാ­തമാ­കു­മെ­ന്ന് കരു­തു­ന്നു­ണ്ടോ­? കേ­രളം ഭാ­വി­യിൽ ഇത്തരം ഒരു ­വി­പത്തി­ലേ­യ്ക്ക് പോ­കു­ന്നു­ണ്ടെ­ന്നു­ള്ള പ്രചാ­രണം ശക്തമാ­കു­ന്ന സാ­ഹചര്യത്തിൽ ഇതേ­പ്പറ്റി­ വി­വി­ധ മേ­ഖലകളി­ലു­ള്ളവർ അവരു­ടെ­ അഭി­പ്രാ­യങ്ങൾ തു­റന്നു­ പറയു­ന്നു­.... ഓപ്പൺഹൗ­സി­ലൂ­ടെ­...

നാ­രാ­യണൻ പി­.ടി­ - ബഹ്‌റൈൻ പ്രതി­ഭ മുൻ പ്രസി­ഡണ്ട്

ന്യസംസ്ഥാ­ന തൊ­ഴി­ലാ­ളി­കളു­ടെ­ സാ­ന്നി­ധ്യം ഇന്ന് കേ­രള സമൂ­ഹത്തിൽ വളരെ­ ഏറെ­ ചർ­ച്ചാ­വി­ഷയമാ­ണ്. എഴു­പതു­കളിൽ ആരംഭി­ച്ച കേ­രളത്തിൽ നി­ന്നു­ള്ള തൊ­ഴി­ലാ­ളി­കളു­ടെ­ ഗൾ­ഫ് രാ­ജ്യങ്ങളി­ലേ­യ്ക്കു­ള്ള കു­ടി­യേ­റ്റം സൃ­ഷ്ടി­ച്ച ശൂ­ന്യതയി­ലേ­യ്ക്കാണ് അന്യസംസ്ഥാ­ന തൊ­ഴി­ലാ­ളി­കളു­ടെ­ കടന്നു­ വരവ്. ആദ്യ ഘട്ടത്തിൽ ഇത് തമി­ഴ്നാ­ട്ടിൽ നി­ന്നും ആന്ധ്രയിൽ നി­ന്നും ആയി­രു­ന്നു­ എങ്കിൽ ഇന്ന് ഉത്തരേ­ന്ത്യൻ സംസ്ഥാ­നങ്ങളിൽ നി­ന്നു­ള്ളവർ ഈ മേ­ഖലയിൽ മേ­ൽ­കൈ­ നേ­ടി­യി­രി­ക്കു­ന്നു­. ആദ്യകാ­ലങ്ങളിൽ കാ­ർ­ഷി­ക മേ­ഖലയിൽ മാ­ത്രമാ­യി­രു­ന്നു­ അന്യസംസ്ഥാ­ന തൊ­ഴി­ലാ­ളു­കളു­ടെ­ സേ­വനം ഉപയോ­ഗപ്പെ­ടു­ത്തി­യി­രു­ന്നത് എങ്കിൽ ഇന്ന് വ്യാ­പാ­ര, വാ­ണി­ജ്യ, വ്യവസാ­യ, സേ­വന രംഗത്ത് ഇവരെ­ ധാ­രാ­ളമാ­യി­ ഉപയോ­ഗി­ക്കു­ന്നു­ണ്ട്. ആ നി­ലയ്ക്ക് കേ­രളത്തി­ന്റെ­ വി­കസന രംഗത്ത് അന്യസംസ്ഥാ­ന തൊ­ഴി­ലാ­ളി­കളു­ടെ­ പങ്ക് വളരെ­ വലു­താ­ണ്. സ്വാ­ഭാ­വി­കമാ­യും സാംസ്കാ­രി­കവും ഭാ­ഷാ­പരവു­മാ­യ വൈ­ജാ­ത്യം സമൂ­ഹത്തിൽ അസ്വാ­രസ്യങ്ങൾ സൃ­ഷ്ടി­ക്കും എന്നതി­നെ­ സംബന്ധി­ച്ച് തർ­ക്കം ഇല്ല. പക്ഷെ­ നമ്മു­ടെ­ നാ­ട്ടിൽ നടക്കു­ന്ന അക്രമ സംഭവങ്ങളിൽ അന്യ സംസ്ഥാ­ന തെ­ഴി­ലാ­ളി­കൾ ഉൾ­പ്പെ­ട്ട സംഭവങ്ങൾ മാ­ത്രം ഉയർ­ത്തി­ കാ­ട്ടി­ സാ­മാ­ന്യവത്കരി­ച്ച അവർ­ക്കെ­തി­രെ­ പ്രചരണം അഴി­ച്ചു­ വി­ടു­ന്നത് ദൂ­ര വ്യാ­പക വി­പരീ­ത ഫലം ഉണ്ടാ­ക്കും. കേ­രളത്തിന് പു­റത്തു­ അതാ­യതു­ ഇതര സംസ്ഥാ­നങ്ങളി­ലും ഇന്ത്യക്ക് പു­റത്തും ജോ­ലി­ ചെ­യ്യു­ന്ന മലയാ­ളി­കളു­ടെ­ കാ­ര്യവും നാം ഓർ­ക്കേ­ണ്ടതു­ണ്ട്. ഒരു­കാ­ലത്ത് ബോംബെയിൽ മലയാ­ളി­ക്കെ­തി­രെ­ നടന്നി­രു­ന്ന അക്രമങ്ങൾ മറക്കരു­ത്. ഇന്ത്യക്കാ­രന് ഇന്ത്യയിൽ എവി­ടെ­യും പോ­യി­ ജോ­ലി­ ചെ­യ്യാ­നു­ള്ള ഭരണഘടനാ­ ദത്തമാ­യ അവകാ­ശം ചോ­ദ്യം ചെ­യ്യപ്പെ­ട്ടു­ കൂ­ടാ­.

കു­റ്റകൃ­ത്യങ്ങളു­ടെ­ സ്ഥി­തി­ വി­വരകണക്കു­കൾ പരി­ശോ­ധി­ച്ചാൽ മലയാ­ളി­കൾ തന്നെ­ ഉൾ­പ്പെ­ട്ട കേ­സു­കളാണ് അധി­കവും. മനു­ഷ്യ മനസ്സാ­ക്ഷി­യെ­ ഞെ­ട്ടി­ച്ച വർ­ഷങ്ങൾ­ക്ക് മു­ൻ­പ് നടന്ന ഒരു­ കു­ടുംബത്തെ­ ഒന്നാ­കെ­ കൊ­ലകത്തി­ക്കി­രയാ­ക്കി­യ വാ­കേ­രി­ കൂ­ട്ടക്കൊ­ല, ഈ അടു­ത്തു­ നടന്ന കണ്ണൂ­രി­ലെ­ അദ്ധ്യാ­പക ദന്പതി­കളു­ടെ­ കൊ­ല, മന്ത്രവാ­ദി­ കൃ­ഷ്ണനെ­യും കു­ടുംബത്തെ­യും ഒന്നാ­കെ­ കൊ­ന്ന് കു­ഴി­ച്ചു­ മൂ­ടി­യ സംഭവം ഇവയി­ലൊ­ന്നും അന്യസംസ്ഥാ­ന തെ­ഴി­ലാ­ളി­കൾ ഇല്ല എന്ന് മനസ്സി­ലാ­ക്കണം. മഹാ­രാ­ജാസ് കോ­ളേ­ജി­ലെ­ അഭി­മന്യു­വി­നെ­യും, കാ­സർ­ഗോ­ട്ടെ­ സി­ദി­ഖി­നെ­യും ദാ­രു­ണമാ­യി­ കൊ­ലപ്പെ­ടു­ത്തി­യവർ അന്യ സംസ്ഥാ­നക്കാ­രല്ല.

എന്നി­രു­ന്നാ­ലും പെ­രു­ന്പാ­വൂ­രി­ലെ­ ഒന്നും രണ്ടും കൊ­ലപാ­തകങ്ങൾ അതു­പോ­ലെ­ ഉള്ള അന്യസംസ്ഥാ­ന തൊ­ഴി­ലാ­ളി­കൾ ഉൾ­പ്പെ­ട്ട മറ്റ് ക്രി­മി­നൽ സംഭവങ്ങൾ, ഇവയു­ടെ­ ഗൗ­രവം കു­റച്ചു­കാ­ണു­ന്നി­ല്ല.

പരി­ഹാ­രമാ­ർ­ഗ്ഗമാണ് കാ­ണേ­ണ്ടത്. വി­ശ്വസനീ­യമാ­യ തി­രി­ച്ചറി­യൽ രേ­ഖ ഓരോ­ അന്യസംസ്ഥാ­ന തൊ­ഴി­ലാ­ളി­ക്കും നി­ർ­ബന്ധമാ­ക്കണം. വി­വര സാ­ങ്കേ­തി­കവി­ദ്യ ഏറെ­ പു­രോ­ഗതി­ നേ­ടി­യി­ട്ടു­ള്ള കാ­ലഘട്ടത്തി­ലാണ് നാം ജീ­വി­ക്കു­ന്നത്. ജോ­ലി­ക്ക് വെ­ക്കു­ന്നതിന് മു­ൻ­പ് തദ്ദേ­ശ സ്വയംഭരണ സ്ഥാ­പനങ്ങളി­ലോ­, തൊ­ഴിൽ വകു­പ്പ്, അതു­പോ­ലു­ള്ള മറ്റ് കേ­ന്ദ്രങ്ങളി­ലോ­ തി­രി­ച്ചറി­യൽ രേ­ഖ കാ­ണി­ച്ച് ജോ­ലി­ ചെ­യ്യാ­നു­ള്ള അനു­മതി­ പത്രം നി­ർ­ബന്ധമാ­യും വാ­ങ്ങി­യി­രി­ക്കണം. അങ്ങനെ­ കാ­ണി­ക്കു­ന്ന തി­രി­ച്ചറി­യൽ രേ­ഖ ഓൺ­ലൈൻ വഴി­ സ്ഥി­രീ­കരി­ക്കാ­നും സാ­ധി­ക്കണം. തൊ­ഴിൽ ദാ­താവ് ഈ കാ­ര്യത്തിൽ ശ്രദ്ധ വെ­ക്കു­കയും സർ­ക്കാർ സംവി­ധാ­നം പരി­ശോ­ധന കർ­ശ്ശനമാ­ക്കു­കയും വേ­ണം. തി­രി­ച്ചറി­യൽ രേ­ഖയി­ലൂ­ടെ­ വ്യക്തി­ഗതവി­വരങ്ങൾ ലഭ്യമല്ലാ­ത്തവരെ­ ജോ­ലി­ക്ക് വെ­ക്കാൻ തൊ­ഴിൽ ദാ­താ­വി­നെ­ അനു­വദി­ക്കരു­ത്.

മറ്റോ­രു­ കാ­ര്യം കമ്മ്യൂ­ണി­റ്റി­ പോ­ലീ­സിംഗ് സന്പ്രദാ­യം നടപ്പിൽ വരു­ത്തണം. വി­കസി­ത രാ­ജ്യങ്ങളിൽ ഈ സന്പദാ­യം നി­ലവി­ലു­ണ്ട്. ജനപ്രതി­നി­ധി­കളും പോ­ലീ­സും ഉൾ­പ്പെ­ട്ട കമ്മ്യൂ­ണി­റ്റി­ പോ­ലീസ് ഓരോ­ ഗ്രാ­മങ്ങളി­ലും നി­ലവിൽ വരണം. ഇത് അന്യസംസ്ഥാ­ന തെ­ഴി­ലാ­ളി­കളെ­ മാ­ത്രം ഉദ്ദേ­ശി­ച്ചല്ല. സംശയാ­സ്പദമാ­യി­ കാ­ണു­ന്നവരെ­ നി­രീ­ക്ഷി­ക്കാ­നും കു­റ്റകൃ­ത്യങ്ങൾ മു­ൻ­കൂ­ട്ടി­ കണ്ട് തടയി­ടാ­നും കഴി­യേ­ണ്ടതു­ണ്ട്.

ഡി­. സലിം - പൊ­തു­ പ്രവർ­ത്തകൻ

കേരളത്തിൽ ജോ­ലി­ തേ­ടി­ എത്തു­ന്ന അന്യസംസ്ഥാ­ന തൊ­ഴി­ലാ­ളി­കളെ­ ചു­റ്റി­പ്പറ്റി­യു­ള്ള ചർ­ച്ചകൾ ഇപ്പോൾ ഏറെ­ സജീ­വമാ­ണ്. ഏതെ­ങ്കി­ലും കൊ­ലപാ­തകം, അക്രമ സംഭവം തു­ടങ്ങി­യവയ്ക്ക് പി­ന്നാ­ലെ­യാണ് ഇത്തരം ചർ­ച്ചകൾ ഏറെ­ സജീ­വമാ­കു­ന്നത്. അതോ­ടൊ­പ്പം കേ­രളം വി­കസനത്തിൽ, രൂ­പപ്പെ­ടു­ന്ന അടി­സ്ഥാ­ന സൗ­കര്യ വി­കസനത്തിൽ അധ്വാ­ന ശക്തി­യാ­യി­ ഉപയോ­ഗി­ച്ച് കൊ­ണ്ടി­രി­ക്കു­ന്ന അന്യസംസ്ഥാ­ന തൊ­ഴി­ലാ­ളി­കളു­ടെ­ പങ്കും ഇന്ന് ചർ­ച്ചകൾ­ക്കും പഠനങ്ങൾ­ക്കും വി­ധേ­യമാ­ക്കു­ന്നു­ണ്ട്. അന്യസംസ്ഥാ­ന തൊ­ഴി­ലാ­ളി­കളു­ടെ­ സാ­നി­ധ്യം കേ­രളത്തി­ന്റെ­ സ്വൈ­ര്യ ജീ­വി­തത്തിന് വി­ഘാ­തമാ­കു­മോ­ എന്ന ആശങ്കയാണ് ഇത്തരം ഒരു­ ചർ­ച്ചയു­ടെ­ പ്രചോ­ദനം എന്നാണ് കരു­തു­ന്നത്. ഇത്തരമൊ­രു­ ചർ­ച്ചയിൽ ജനങ്ങളു­ടെ­ സ്വൈ­ര്യ ജീ­വി­തത്തിന് അന്യസംസ്ഥാ­ന തൊ­ഴി­ലാ­ളി­കളു­ടെ­ സാ­ന്നി­ധ്യം വെ­ല്ലു­വി­ളി­ ആണോ­ എന്ന് പരി­ശോ­ധി­ക്കു­ന്പോൾ കേ­രളം പോ­ലു­ള്ള ഒരു­ പൊ­തു­ സമൂ­ഹത്തിന് ഈ അന്യസംസ്ഥാ­ന തൊ­ഴി­ലാ­ളി­ സാ­നി­ധ്യം മാ­ത്രമാ­ണോ­ വെ­ല്ലു­വി­ളി­ എന്ന് കൂ­ടി­ പരി­ശോ­ധി­ക്കേ­ണ്ടതു­ണ്ട്. എല്ലാ­ സമൂ­ഹത്തി­ലും ഒരു­ ചെ­റി­യ ശതമാ­നം ക്രി­മി­നൽ വാ­സന ഉള്ളവരും, ക്രി­മി­നൽ സ്വഭാ­വ വി­ശേ­ഷങ്ങൾ പ്രകടി­പ്പി­ക്കു­ന്നവരും ആണ്. അതി­ന്റെ­ ഭാ­ഗമാ­യ ഒരു­ ക്രി­മി­നൽ പശ്ചാ­ത്തലമു­ള്ളവർ അന്യസംസ്ഥാ­നക്കാ­രെ­ന്ന് മാ­ത്രം അല്ല സ്വന്തം സംസ്ഥാ­നക്കാർ ആണെ­ങ്കിൽ പോ­ലും വളരെ­ അപകടകാ­രി­കളാ­ണ്. അങ്ങനെ­ ഒരു­ ചെ­റു­ വി­ഭാ­ഗം ലോ­കത്തെ­ എല്ലാ­ പൗ­ര സമൂ­ഹത്തി­ലും ഉണ്ട് എന്നി­രി­ക്കെ­ കേ­രളത്തിൽ എത്തി­യവരിൽ എല്ലാം ക്രി­മി­നൽ സ്വഭാ­വം ഉണ്ട് എന്നത് പൊ­തു­വെ­ ആരോ­പി­ക്കു­ന്നത് ശരി­യാ­കു­മോ­?

ഇടയ്ക്കി­ടെ­ ഉണ്ടാ­കു­ന്ന സംഭവവി­കാ­സങ്ങളെ­ മാ­ത്രം ഉയർ­ത്തി­ ഇങ്ങനെ­ ഒരു­ വി­ലയി­രു­ത്തൽ നടത്തു­വാൻ കഴി­യു­മോ­? അന്യ സംസ്ഥാ­ന തൊ­ഴി­ലാ­ളി­കൾ അല്ലാ­ത്ത കേ­രളീ­യർ ഉൾ­പ്പെ­ടു­ന്ന ക്രി­മി­നൽ നടപടി­കളും, കൊ­ലപാ­തകങ്ങളും, തട്ടി­ക്കൊ­ണ്ടു­ പോ­കലു­കളും കൊ­ള്ളകളും നടക്കു­ന്പോൾ, അവയെ­ ചൂ­ണ്ടി­കാ­ട്ടി­ കേ­രളീ­യർ ആകെ­ ഇത്തരക്കാർ ആണ് എന്ന് ആരെ­ങ്കി­ലും സമർ­ത്ഥി­ക്കാൻ ശ്രമി­ച്ചാൽ നമു­ക്ക് അംഗീ­കരി­ക്കു­വാൻ കഴി­യി­ല്ലല്ലോ­. 

അപ്പോൾ ഇപ്പോൾ ഉയർ­ന്ന് വരു­ന്ന പണത്തോ­ടു­ള്ള അമി­ത ത്വരയും, സു­ഖഭോ­ഗങ്ങളു­ടെ­ തള്ളി­ക്കയറ്റവും, ആഗോ­ളീ­കരണം വി­തച്ച ജീ­വി­ത ശൈ­ലി­കളും ജനങ്ങളെ­ പണത്തോ­ടും സു­ഖഭോ­ഗങ്ങളോ­ടും ആർ­ത്തി­യു­ള്ളവരാ­ക്കി­ തീ­ർ­ത്തി­ട്ടു­ണ്ട്. അതി­ന്റെ­ ഭാ­ഗമാ­യ ഇടനി­ല ജോ­ലി­കളും, കമ്മീ­ഷൻ ജോ­ലി­കളും, പെ­ട്ടന്ന് പണം നേ­ടാ­നു­ള്ള ത്വരയും എല്ലാ­ സമൂ­ഹത്തി­ലും ഉണ്ടാ­യി­ട്ടു­ണ്ട്. അതി­ന്റെ­ ഭാ­ഗമാ­യ ക്രി­മി­നൽവത്കരണം സമൂ­ഹത്തിൽ നടന്നു­കൊ­ണ്ടി­രി­ക്കു­ന്നു­ എന്നത് ഒരു­ യാ­ഥാ­ർ­ത്ഥ്യമാ­ണ്. സഹപ്രവർ­ത്തകയാ­യ ഒരു­ നടി­യെ­ തട്ടി­ കൊ­ണ്ടു­പോ­യി­ മാ­നഭംഗപ്പെ­ടു­ത്തു­വാൻ കോ­ട്ടേ­ഷൻ കൊ­ടു­ത്തതും അത് നി­ർ­വ്വഹി­ച്ചതും അന്യസംസ്ഥാ­ന തൊ­ഴി­ലാ­ളി­ ആയി­രു­ന്നി­ല്ല മറി­ച്ച് ഏറ്റവും വി­ലയും നി­ലയും ഉണ്ടാ­യി­രു­ന്ന ഒരു­ താ­രം തന്നെ­ ആയി­രു­ന്നു­.

ഒരു­ തരത്തിൽ അല്ലെങ്കിൽ മറ്റൊ­രു­ തരത്തിൽ പ്രവാ­സി­കളാ­യ നമ്മളും ഈ ഒരു­ ഗണത്തി­ലു­ള്ളവരാ­ണ്. പക്ഷെ­ മറ്റൊ­രു­ രാ­ജ്യത്താ­യതു­കൊ­ണ്ട് നി­യമവി­ധേ­യമെ­ന്ന് മാ­ത്രം. കേ­രളത്തി­ലെ­ ഭൂ­പരി­ഷ്കരണം, ഉയർ­ന്ന വി­ദ്യാ­ഭ്യാ­സ നി­ലവാ­രം, സാ­ക്ഷരത, ഉയർ­ന്ന ജീ­വി­ത നി­ലവാ­രം ഇതൊ­ക്കെ­ കേ­രളീ­യരു­ടെ­ പ്രവാ­സത്തിന് ഏറെ­ സഹാ­യകരമാ­യി­ട്ടു­ണ്ട്. അതി­ലൂ­ടെ­ ഉയർ­ന്ന ജീ­വി­ത നി­ലവാ­രം കരസ്ഥമാ­ക്കി­യ ഒരു­ സാ­ഹചര്യത്തി­ലാണ് കേ­രളത്തിൽ ഏറെ­ നി­ർ­മ്മാ­ണ പ്രവർ­ത്തനങ്ങൾ നടക്കു­ന്നതും ആയതിന് തൊ­ഴിൽ ശക്തി­ ആവശ്യമാ­യി­ വന്നതും. പശു­വി­ന്റെ­ പേ­രിൽ പോ­ലും വടക്കേ­ ഇന്ത്യയിൽ സാ­ധാ­രണക്കാർ വേ­ട്ടയാ­ടു­ന്ന സാ­ഹചര്യത്തി­ലാണ് അവർ­ക്ക് സ്വസ്ഥമാ­യി­ ജോ­ലി­ ചെ­യ്ത് മാ­ന്യമാ­യ കൂ­ലി­ വാ­ങ്ങാം എന്ന അവസ്ഥ കേ­രളത്തിൽ നി­ലനി­ൽ­ക്കു­ന്നത്. ബഹു­ഭൂ­രി­പക്ഷം ഇതര സംസ്ഥാ­ന തൊ­ഴി­ലാ­ളി­കളും വളരെ­ സന്തോ­ഷത്തോ­ടെ­ ഇവി­ടെ­ ജോ­ലി­ ചെ­യ്ത്, തദ്ദേ­ശ വാ­സി­കളാ­യി­ ഏറെ­ സൗ­ഹൃ­ദത്തിൽ പോ­കു­ന്നു­ എന്നത് കേ­രളത്തി­ന്റെ­ മാ­ത്രം പ്രത്യേ­കതയാ­ണ്. ഈ അവസരത്തിൽ ഒരു­ കണക്ക് കൂ­ടി­ ഉദ്ധരി­ക്കു­ന്നത് സന്ദർ­ഭോ­ചി­തമാ­യി­രി­ക്കും. പ്രവാ­സി­കൾ ഏകദേ­ശം എഴു­പത്തയ്യാ­യി­രം കോ­ടി­ രൂ­പ കേ­രളത്തി­ലോ­ട്ട് അയക്കു­ന്നു­ണ്ട് എങ്കിൽ കേ­രളത്തിൽ നി­ന്നും അന്യസംസ്ഥാ­ന തൊ­ഴി­ലാ­ളി­കൾ തങ്ങളു­ടെ­ നാ­ട്ടി­ലേ­യ്ക്ക് അയക്കു­ന്നത് ഇരു­പത്തി­ അയ്യാ­യി­രം കോ­ടി­ എന്നാണ് കണക്കാ­ക്കപ്പെ­ട്ടി­രി­ക്കു­ന്നത്. അതിൽ നി­ന്ന് തന്നെ­ കേ­രളത്തി­ലെ­ വ്യാ­പാ­ര മേ­ഖല, വസ്ത്ര വി­പണനം, ഹോ­ട്ടൽ, പലചരക്ക്, മത്സ്യം-കോ­ഴി­, മൊ­ബൈൽ, ഗതാ­ഗതം തു­ടങ്ങി­ വി­വി­ധ മേ­ഖലകൾ­ക്ക് ഉണ്ടാ­കു­ന്ന വ്യാ­പര സാ­ധ്യത ഇപ്പോൾ നാം മനസി­ലാ­ക്കി­ തു­ടങ്ങി­യി­രി­ക്കു­ന്നു­. വീ­ട്, റൂം വാ­ടക ഇനത്തിൽ ലക്ഷക്കണക്കിന് രൂ­പയാണ് ഗ്രാ­മപ്രദേ­ശങ്ങളിൽ പോ­ലും കേ­രളീ­യർ­ക്ക് ലഭി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നത്. എന്നാൽ ഇതോ­ടൊ­പ്പംതന്നെ­ ഇവരിൽ ക്രി­മി­നൽ വാ­സനയു­ള്ള ഒരു­ വി­ഭാ­ഗം ഉയർ­ത്തു­ന്ന ഭീ­ഷണി­കളെ­ കു­റി­ച്ചും നാം ആശങ്ക പെ­ടേ­ണ്ടതാ­യു­ണ്ട്.

ഇപ്പോൾ അന്യസംസ്ഥാ­ന തൊ­ഴി­ലാ­ളി­കളെ­ പറ്റി­ ആധി­കാ­രി­കമാ­യ ഒരു­ കണക്കും നമ്മു­ടെ­ അധി­കാ­രി­കൾ വശം ഇല്ല. അതി­നു­ള്ള മാ­ർ­ഗ്ഗം ഉണ്ടാ­ക്കു­കയാണ് ആദ്യം വേ­ണ്ടത്. അതോ­നോ­ടൊ­പ്പം സ്ഥി­രമാ­യ നി­രീ­ക്ഷണ സന്പ്രദാ­യവും ആവി­ഷ്കരി­ക്കണം. മയക്കു­മരു­ന്ന് ഉപയോ­ഗങ്ങൾ കർ­ശ്ശനമാ­യി­ കണ്ടെ­ത്തി­ ശി­ക്ഷി­ക്കണം. ഇവരു­ടെ­ തൊ­ഴിൽ കേ­ന്ദ്രങ്ങളി­ലേ­യ്ക്കു­ള്ള അനധി­കൃ­ത മദ്യ ഒഴു­ക്ക് കർ­ശ്ശനമാ­യി­ തടയണം. അതോ­ടൊ­പ്പം പഞ്ചാ­യത്ത് വഴി­ എങ്കി­ലും രജി­സ്ട്രേ­ഷനും ഐഡന്റി­റ്റി­ കാ­ർ­ഡും നി­ർ­ബന്ധമാ­കണം. ഐഡൻ­റ്റി­റ്റി­ കാ­ർ­ഡിന് മെ­ഡി­ക്കൽ പരി­ശോ­ധന റി­പ്പോ­ർ­ട്ട് നി­ർ­ബന്ധമാ­ക്കു­കയും വേ­ണം. അങ്ങനെ­യു­ള്ള ഒട്ടേ­റെ­ നി­യന്ത്രണങ്ങളി­ലൂ­ടെ­ അന്യസംസ്ഥാ­ന തൊ­ഴി­ലാ­ളി­കളിൽ ഒരു­ വി­ഭാ­ഗം ഉയർ­ത്തു­ന്ന ഭീ­ഷണി­കളെ­ നേ­രി­ടു­വാൻ കഴി­യും.

മൊ­ത്തം അന്യസംസ്ഥാ­ന തൊ­ഴി­ലാ­ളി­കളെ­ നി­രോ­ധി­ക്കു­ക എന്നത് ഒട്ടും പ്രയോ­ഗി­കവും ഒരു­ ജനാ­ധി­പത്യ സമൂ­ഹത്തിന് ചേ­ർ­ന്നതു­മാ­യ നടപടി­ അല്ല. ജോ­ലി­ ചെ­യ്യു­വാൻ സന്നദ്ധതയു­ള്ളവർ­ക്ക് അതിന് അവസരം നൽ­കു­ക എന്നത് ഭരണഘടന വരെ­ പറയു­ന്ന മൗ­ലി­ക അവകാ­ശമാ­ണ്. എന്നാൽ പൊ­തു­സമൂ­ഹത്തിൽ ക്രി­മി­നൽ വാ­സന തടയു­ന്നത് പോ­ലെ­ തന്നെ­ ഇവർ­ക്കി­ടയി­ലെ­ ക്രി­മി­നൽ വാ­സനകളെ­യും ഇല്ലാ­താ­ക്കി­ അത്തരക്കാ­ർ­ക്ക് നല്ല ശി­ക്ഷ കൊ­ടു­ക്കു­കയും വേ­ണം. ഈ ലക്ഷ്യം മു­ൻ­നി­ർ­ത്തി­ കേ­രളത്തി­ലെ­ ഇടതു­പക്ഷ ജനാ­ധി­പത്യ മു­ന്നണി­ സർ­ക്കാർ ഒട്ടേ­റെ­ നടപടി­കൾ സ്വീ­കരി­ക്കു­ന്നു­ എന്നത് ശു­ഭോ­തർ­ക്കമാ­ണ്. അവരു­ടെ­ ആരോ­ഗ്യ പരി­രക്ഷ, വി­ദ്യാ­ഭ്യാ­സം, ഇൻ­ഷൂ­റൻ­സ് തു­ടങ്ങി­ വി­വി­ധ രംഗങ്ങളിൽ കേ­രളത്തി­ലെ­ സർ­ക്കാർ ശ്രദ്ധ പതി­പ്പി­ച്ചു­ കഴി­ഞ്ഞു­. ആയതി­നാൽ കൃ­ത്യമാ­യ രേ­ഖപ്പെ­ടു­ത്തലി­ന്റെ­ അടി­സ്ഥനത്തിൽ അന്യസംസ്ഥാ­ന തൊ­ഴി­ലാ­ളി­കളെ­ ജോ­ലി­ ചെ­യ്യാൻ അനു­വദി­ക്കു­കയും, ക്രി­മി­നൽ കു­റ്റകൃ­ത്യങ്ങൾ­ക്കെ­തി­രെ­ കർ­ശ്ശന നടപടി­ സ്വീ­കരി­ക്കു­കയും വേ­ണം. ഇവരു­ടെ­ താ­വളങ്ങൾ കർ­ശ്ശന പരി­ശോ­ധനകൾ­ക്ക് വി­ധേ­യമാ­ക്കണം. അതോ­ടൊ­പ്പം ബഹു­ഭൂ­രി­പക്ഷം വരു­ന്ന ജീ­വി­ത ഉപാ­ധി­ തേ­ടി­ വരു­ന്നവർ­ക്ക് മതി­യാ­യ സംരക്ഷണം നൽ­കു­കയും വേ­ണം. ഇത്തരമൊ­രു­ സമീ­പനം സ്വീ­കരി­ച്ചാൽ ഈ തൊ­ഴിൽ വി­ഭാ­ഗം ഒരു­ ഭീ­ഷണി­ ആകി­ല്ല എന്ന് മാ­ത്രമല്ല കേ­രളത്തി­ന്റെ­ ഉത്തമ സു­ഹൃ­ത്തു­ക്കളാ­കു­കയും ചെ­യ്യും.

അനി­ൽ­കു­മാർ കണ്ണപു­രം 

േ­രളത്തിൽ താ­മസി­ക്കു­ന്ന അന്യസംസ്ഥാ­ന തൊ­ഴി­ലാ­ളി­കളാൽ ഉണ്ടാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്ന കു­റ്റകൃ­ത്യത്തി­ന്റെ­ എണ്ണം വർ­ദ്ധി­ക്കു­ന്നു­ എന്ന ആശങ്ക കേ­രളത്തിൽ ഇന്ന് വളരെ­യേ­റെ­ ചർ­ച്ച ചെ­യ്യപ്പെ­ട്ടു­കൊ­ണ്ടി­രി­ക്കയാ­ണ്. ഇന്ത്യയി­ലെ­ ഇതര സംസ്ഥാ­നങ്ങളി­ലെ­ കു­റ്റകൃ­ത്യത്തി­ന്റെ­ എണ്ണം പരി­ശോ­ധി­ക്കപ്പെ­ടു­ന്പോൾ കേ­രളം എത്രയോ­ മെ­ച്ചപ്പെ­ട്ട സംസ്ഥാ­നമാ­യി­ മു­ന്നിൽ നി­ൽ­ക്കു­ന്നു­ എന്ന യാ­ഥാ­ർ­ത്ഥ്യ ബോ­ധത്തിൽ ഊന്നി­യ ശാ­ശ്വത പരി­ഹാ­രമാണ് ഈ വി­ഷയത്തിൽ ഉണ്ടാ­വേ­ണ്ടത് എന്ന് തോ­ന്നു­ന്നു­. കേ­രളത്തി­ലെ­ നല്ലൊ­രു­ ശതമാ­നം ജനങ്ങളും അന്യസംസ്ഥാ­നങ്ങളി­ലോ­ വി­ദേ­ശരാ­ജ്യങ്ങളി­ലോ­ തൊ­ഴിൽ ചെ­യ്ത് ജീ­വി­ക്കു­ന്നവരാ­ണ്. അവരു­ടെ­ ഇടയിൽ ഉണ്ടാ­യി­പ്പോ­കു­ന്ന കു­റ്റകൃ­ത്യത്തി­ന്റെ­ സ്വഭാ­വവും എണ്ണവും പരി­ശോ­ധി­ക്കപ്പെ­ടു­ന്പോൾ കേ­രളത്തി­ലെ­ അന്യസംസ്ഥാ­ന തൊ­ഴി­ലാ­ളി­കളു­ടെ­ ഇടയിൽ ഉണ്ടാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്ന കു­റ്റകൃ­ത്യത്തി­ന്റെ­ എണ്ണം ഏറെ­ കു­റവാണ് എന്ന ചി­ന്തയോ­ടെ­യു­ള്ള പരി­ഹാ­രത്തി­നാണ് നാം തു­ടക്കം കു­റി­ക്കേ­ണ്ടത്. കേ­രളത്തി­ന്റെ­ സമഗ്രപു­രോ­ഗതി­ക്ക് അന്യസംസ്ഥാ­ന തൊ­ഴി­ലാ­ളി­കൾ വഹി­ക്കു­ന്ന പങ്ക് ഏറെ­യാ­ണ്. അവരു­ടെ­ ഇടയി­ലു­ള്ള ചി­ലരിൽ ഉണ്ടാ­യി­പ്പോ­കു­ന്ന കു­റ്റവാ­സന ഇല്ലാ­താ­ക്കി­ ഇന്ത്യൻ നി­യമത്തെ­ അനു­സരി­ച്ച് ജീ­വി­ക്കു­ന്ന ഉത്തമനാ­യ ഒരു­ പൗ­രനാ­ക്കി­ അവരെ­ മാ­റ്റി­ എടു­ക്കു­വാ­നാണ് നി­യമ വ്യവസ്ഥയി­ലൂ­ടെ­ അധി­കാ­രി­കളു­ടെ­ ശ്രദ്ധ തി­രി­യേ­ണ്ടത്.

വി­ദേ­ശ ഇന്ത്യക്കാ­രു­ടെ­ കൃ­ത്യമാ­യി­ട്ടു­ള്ള കണക്കു­കൾ­പോ­ലും സൂ­ക്ഷി­ക്കു­വാൻ കഴി­യാ­ത്ത ഒരു­ രാ­ജ്യത്തി­നു­ള്ളി­ലെ­ കേ­രളം എന്ന കൊ­ച്ചു­ സംസ്ഥാ­നത്ത് അന്യസംസ്ഥാ­ന തൊ­ഴി­ലാ­ളി­കളു­ടെ­ കണക്ക് കൃ­ത്യമാ­യി­ രേ­ഖപ്പെ­ടു­ത്തു­ക എന്നത് ഏറെ­ ബു­ദ്ധി­മു­ട്ടു­ള്ള കാ­ര്യമാ­ണ്. എങ്കി­ലും ഏതൊ­ക്കെ­ സംസ്ഥാ­നങ്ങളിൽ നി­ന്ന് എത്രമാ­ത്രം തൊ­ഴി­ലാ­ളി­കൾ കേ­രളത്തിൽ തൊ­ഴി­ലെ­ടു­ക്കു­ന്നു­ണ്ട് എന്നതി­ന്റെ­ കണക്ക് കൃ­ത്യമാ­യി­ സൂ­ക്ഷി­ച്ചു­കൊ­ണ്ടും, അവർ­ക്കെ­ല്ലാ­വർ­ക്കും തി­രി­ച്ചറയൽ കാ­ർ­ഡ് നി­ർ­ബന്ധമാ­ക്കി­ക്കൊ­ണ്ടും, താ­മസി­ക്കു­ന്ന പോ­ലീസ് േ­സ്റ്റഷൻ പരി­ധി­യിൽ വി­വരങ്ങൾ ശേ­ഖരി­ച്ചു­കൊ­ണ്ടും തൊ­ഴി­ലാ­ളി­കളു­ടെ­ പൂ­ർ­ണ്ണ ഉത്തരവാ­ദി­ത്വം തൊ­ഴി­ലു­ടമയിൽ നി­ക്ഷി­പ്തമാ­ക്കി­ക്കൊ­ണ്ടും ഇന്ത്യൻ നി­യമ സംവി­ധാ­നം സദാ­ ഇവരെ­ നി­രീ­ക്ഷി­ക്കപ്പെ­ടു­ന്നു­ണ്ട് എന്ന ചി­ന്ത അവരിൽ ഉണ്ടാ­ക്കി­യെ­ടു­ക്കണം. അത് ലംഘി­ക്കപ്പെ­ടു­ന്പോൾ അർ­ഹമാ­യ ശി­ക്ഷ നൽ­കു­ന്നു­ണ്ട് എന്ന ബോ­ധവും ഇവരിൽ വളർ­ത്തി­യെ­ടു­ത്ത് ഒരു­ ഇന്ത്യൻ പൗ­രന്റെ­ എല്ലാ­ അവകാ­ശത്തോ­ടെ­യും ഫെ­ഡറൽ സംവി­ധാ­നത്തി­നു­ള്ളിൽ പ്രവർ­ത്തി­ക്കു­ന്ന ഒരു­ സംസ്ഥാ­നം എന്ന നി­ലയി­ലു­ള്ള ശക്തമാ­യ തീ­രു­മാ­നമാണ് കേ­രളം കൈ­കൊ­ള്ളേ­ണ്ടത്. 

അശ്വതി­ കെ­.ആർ - എഴു­ത്തു­കാ­രി­, ബഹ്‌റൈൻ 

­രളത്തിൽ നി­ർ­മ്മാ­ണ മേ­ഖലകളി­ലേ­യ്ക്കും മറ്റ് പല ചെ­റു­കി­ട കന്പനി­കളി­ലേ­യ്ക്കും പ്രവഹി­ച്ചി­രു­ന്ന അന്യ സംസ്ഥാ­ന തൊ­ഴി­ലാ­ളി­കൾ ഇപ്പോൾ മറ്റ് പ്രധാ­ന ജോ­ലി­യി­ടങ്ങൾ കൂ­ടി­ കൈ­യടക്കി­ വരി­കയാ­ണ്. ക്രി­മി­നൽ പശ്ചാ­ത്തലം ഒളി­പ്പി­ച്ചു­വെ­ച്ച് കേ­രളത്തി­ലേ­യ്ക്ക് വണ്ടി­ കയറു­ന്നതി­നാൽ തന്നെ­ അതി­ന്റെ­ പ്രത്യാ­ഘാ­തം പി­ന്നീ­ടൊ­രി­ക്കൽ അനു­ഭവി­ക്കേ­ണ്ടി­ വരു­ന്നതും നമ്മു­ടെ­ നാ­ട്ടി­ലെ­ സാ­ധാ­രണക്കാ­രാ­യ ജനങ്ങളാ­ണ്‌. മയക്കു­ മരു­ന്നിന് അടി­മയാ­യവരും ലൈംഗി­ക വൈ­കൃ­തം കാ­ട്ടു­ന്നവരും ഇവർ­ക്കി­ടയിൽ കൂ­ടു­താ­ലാ­യി­ കാ­ണപ്പെ­ടു­ന്നതു­കൊ­ണ്ട് ഒറ്റയ്ക്കും അല്ലാ­തെ­യും ഇവർ കൂ­ടു­തലാ­യി­ ആക്രമണ സ്വഭാ­വമു­ള്ളവരാ­ണെ­ന്ന് നി­രവധി­ ക്രൂ­രമാ­യ ബലാ­ൽ­സംഗ കേ­സു­കളി­ലും അതി­ക്രൂ­രമാ­യ രീ­തി­യി­ലു­ള്ള കൊ­ലപാ­തകങ്ങളി­ലും കണ്ടു­കഴി­ഞ്ഞതാ­ണ്. ജനനേ­ന്ദ്രി­യം തകർ­ത്ത് വയർ­പി­ളർ­ന്ന് ബലാ­ൽ­സംഗത്തി­ന്നി­രയാ­യ ജി­ഷ കൊ­ലപാ­തകം... മോ­ഷണം നടത്തു­വാൻ ക്രൂ­രമാ­യി­ കൊ­ല്ലപ്പെ­ട്ട മറി­യാ­മ്മ, ഇതു­പോ­ലെ­ ഞെ­ട്ടി­ച്ച വാ­ർ­ത്തകൾ നി­രവധി­. ഇത്തരം കേ­സു­കൾ ആവർ­ത്തി­ക്കു­ന്പോ­ഴും ശക്തമാ­യ രീ­തി­യിൽ വേ­ണ്ട നടപടി­കൾ എടു­ക്കു­വാൻ നമ്മു­ടെ­ ഭരണകൂ­ടത്തി­നോ­ പോ­ലീ­സി­നോ­ സാ­ധി­കു­ന്നി­ല്ല. ഇവരു­ടെ­ ക്രമാ­തീ­തമാ­യ ഒഴു­ക്കി­ന്റെ­ കണക്കെ­ടു­ക്കാൻ തയ്യാ­റാ­വേ­ണ്ടത് അത്യന്താ­പേ­ക്ഷി­തമാ­ണ്.

ശി­വകു­മാർ കു­ളത്തു­പ്പു­ഴ - നാ­ടക,സി­നി­മാ­ പ്രവർ­ത്തകൻ 

മനു­ഷ്യന്റെ­ ചരി­ത്രത്തോ­ളം തന്നെ­ അവന്റെ­ പ്രവാ­സത്തി­നും പഴക്കമു­ണ്ട്. ഒരു­ ദേ­ശത്ത് നി­ന്ന് മറ്റൊ­രു­ ദേ­ശത്തേ­യ്ക്ക് കു­ടി­യേ­റി­ താ­മസമാ­ക്കേ­ണ്ടി­ വരു­ന്നത് തൊ­ഴിൽ അടക്കം ജീ­വസന്ധാ­രണോ­പാ­ധി­ക്ക് വേ­ണ്ടി­യാ­ണ്. ആ പ്രക്രി­യ കാ­ലദേ­ശഭേ­ദമന്യേ­ അനവരതം തു­ടർ­ന്നു­കൊ­ണ്ടു­മി­രി­ക്കു­ന്നു­. ഈ വി­ഷയം ഇവി­ടെ­ ചർ­ച്ച ചെ­യ്യു­ന്ന നമ്മളും പ്രവാ­സി­കളാ­ണ്. മറ്റൊ­രു­ രാ­ജ്യത്തേ­യ്ക്ക് തൊ­ഴി­ലി­നാ­യു­ള്ള കു­ടി­യേ­റ്റമാണ് നമ്മളും നടത്തി­യി­രി­ക്കു­ന്നത്. എന്നാൽ ഇവി­ടങ്ങളി­ലെ­ നി­യമസംഹി­തകൾ­ക്ക് വി­ധേ­യമാ­യാണ് നമ്മു­ടെ­ കു­ടി­യേ­റ്റം എന്നതാണ് നമ്മു­ടെ­ കു­ടി­യേ­റ്റത്തെ­ സാ­ധു­വാ­ക്കു­ന്നതും. അനധി­കൃ­തമാ­യി­ കു­ടി­യേ­റി­യി­ട്ടു­ള്ളവരെ­യും നി­യമം ലംഘി­ച്ച് പാ‍‍­‍‍ർ­ക്കു­ന്നവരെ­യും നി­യമവി­ധേ­യരാ­ക്കാ­നോ­ തി­രി­ച്ച് അവരു­ടെ­ നാ­ടു­കളി­ലേ­യ്ക്ക് അയയ്ക്കാ­നോ­ ഉള്ള കൃ­ത്യമാ­യ നി­യമ സംവി­ധാ­നങ്ങളും ഇവി­ടങ്ങളിൽ നി­ലനി­ൽ­ക്കു­ന്നു­ണ്ട്.

എന്നാൽ ഒരു­ രാ­ജ്യത്തി­നകത്ത് തൊ­ഴിൽ തേ­ടി­യു­ള്ള അന്യസംസ്ഥാ­ന കു­ടി­യേ­റ്റങ്ങൾ നി­യന്ത്രി­ക്കു­ക എളു­പ്പമല്ല. പ്രത്യേ­കി­ച്ചും ഇന്ത്യയെ­പ്പോ­ലെ­ ഫെ­ഡറൽ സംവി­ധാ­നം നി­ലനി­ൽക്കു­ന്ന ഒരു­ രാ­ജ്യത്ത്. ഏതൊ­രു­ ഇന്ത്യൻ പൗ­രനും ഇന്ത്യയ്ക്കകത്ത് എവി­ടെ­യും തൊ­ഴിൽ ചെ­യ്യു­വാ­നും വസി­ക്കു­വാ­നു­മു­ള്ള സ്വാ­തന്ത്ര്യമു­ണ്ട്. കേ­രളത്തിൽ നി­ന്നും ഇന്ത്യയി­ലെ­ മറ്റു­ സംസ്ഥാ­നങ്ങളിൽ പ്രത്യേ­കി­ച്ച് ബോംബെ­, ഡൽ­ഹി­ പോ­ലു­ള്ള സ്ഥലങ്ങളിൽ തൊ­ഴി­ലെ­ടു­ക്കു­കയും സ്ഥി­രവാ­സമാ­ക്കി­യി­രി­ക്കു­കയും ചെ­യ്യു­ന്ന ലക്ഷക്കണക്കിന് തൊ­ഴി­ലന്വേ­ഷി­കളു­ണ്ട്. അവരു­ടെ­ കു­ടുംബങ്ങളു­മു­ണ്ട്. മലയാ­ളി­ക്ക് ഒരു­ പ്രത്യേ­കതയു­ണ്ട്, ഏത് ദേ­ശത്തു­ ചെ­ന്നു­പെ­ട്ടാ­ലും അവി­ടു­ത്തെ­ സംസ്കാ­രത്തെ­യും സാ­മൂ­ഹി­ക ചു­റ്റു­പാ­ടു­കളെ­യും ജീ­വി­ത രീ­തി­കളെ­യും മനസി­ലാ­ക്കു­കയും ഉൾ­ക്കൊ­ള്ളു­കയും ചെ­യ്യു­ന്നതോ­ടൊ­പ്പം ആ ജനതയെ­ മാ­നി­ക്കു­കയും ആ നാ­ടു­മാ­യി­ പൊ­രു­ത്തപ്പെ­ട്ട് ആ നാ­ടി­ന്റെ­ നി­യമങ്ങൾ­ക്ക് വി­ധേ­യമാ­യി­ ജീ­വി­ക്കു­വാൻ പരമാ­വധി­ ശ്രമി­ക്കു­ന്നു­. അതു­പോ­ലെ­ തന്നെ­ നമ്മു­ടെ­ നാ­ട്ടി­ലെ­ത്തു­ന്ന അന്യസംസ്ഥാ­നക്കാ­രിൽ നി­ന്നും നാം അതു­തന്നെ­ പ്രതീ­ക്ഷി­ക്കു­ന്നു­.

കേ­രളത്തി­ലേ­യ്ക്കു­ള്ള അന്യസംസ്ഥാ­ന തൊ­ഴി­ലാ­ളി­കളു­ടെ­ വരവ് ആരംഭി­ച്ചത് ഏതാ­ണ്ട് 1980കളോ­ടെ­ ആണെ­ന്ന് കരു­തണം. പ്ലൈ­വുഡ് ഫാ­ക്ടറി­ പോ­ലെ­യു­ള്ള ചി­ല പ്രത്യേ­ക തൊ­ഴിൽ മേ­ഖലകളി­ലേ­യ്ക്കാണ് അവരെ­ ആദ്യമൊ­ക്കെ­ കൊ­ണ്ടു­വന്നു­ തു­ടങ്ങി­യത്. പി­ന്നീട് കേ­രളത്തി­ലെ­ വി­വി­ധങ്ങളാ­യ നി­ർ­മ്മാ­ണ മേ­ഖലകളി­ലേ­യ്ക്ക് അവരു­ടെ­ അഭൂ­തപൂ‍‍­‍‍ർ­വ്വമാ­യ കടന്നു­വരവു­ണ്ടാ­യി­. അവർ കൈ­വെ­യ്ക്കാ­ത്ത ഒരു­ തൊ­ഴിൽ മേ­ഖലയും കേ­രളത്തിൽ ഇല്ലാ­താ­യി­. വാ­ർ­ക്കപ്പണി­ മു­തൽ ഞാ­റു­ നടീൽ വരെ­യു­ള്ള ഏത് തൊ­ഴി­ലും ചെ­യ്യാൻ നമ്മു­ടെ­ കൊ­ച്ചു­ കേ­രളത്തിൽ ഇന്ന് അന്യസംസ്ഥാ­ന തൊ­ഴി­ലാ­ളി­കൾ വേ­ണം. കടത്തി­ണ്ണകളി­ലും തടി­പ്പു­റത്തും കലു­ങ്കി­ലും സൊ­റ പറഞ്ഞി­രു­ന്ന് ലോ­ഡു­മാ­യി­ വരു­ന്ന ലോ­റി­കൾ­ക്കോ­ ലോഡ് കയറ്റു­ന്ന ലോ­റി­കൾ­ക്കോ­ ആയി­ കാ­ത്തി­രി­ക്കു­കയും റോ­ഡി­ന്റെ­ അറ്റത്ത് കൈ­മു­ട്ടി­ച്ച് അന്യാ­യ കൂ­ലി­ ഈടാ­ക്കു­ന്നതിൽ തൽ­പ്പരരാണ് നമ്മു­ടെ­ സ്വന്തം നാ­ട്ടി­ലെ­ തൊ­ഴി­ലാ­ളി­കളിൽ പലരും. അധി­കം അദ്ധ്വാ­നി­ക്കാ­തെ­ പണമു­ണ്ടാ­ക്കാ­നു­ള്ള നമ്മു­ടെ­ തൊ­ഴി­ലാ­ളി­കളു­ടെ­ മനോ­ഭാ­വമാണ് നമ്മു­ടെ­ നാ­ട്ടി­ലെ­ തൊ­ഴിൽ സംസ്കാ­രത്തെ­ മാ­റ്റി­യതും അന്യസംസ്ഥാ­ന തൊ­ഴി­ലാ­ളി­കളു­ടെ­ കടന്നു­വരവി­നെ­ സഹാ­യി­ച്ചതും. തൊ­ഴി­ലു­ടമയെ­ സംബന്ധി­ച്ച് ചെ­റി­യ കൂ­ലി­ കൂ­ടു­തൽ അദ്ധ്വാ­നം, അന്യസംസ്ഥാ­ന തൊ­ഴി­ലാ­ളി­കളെ­ സംബന്ധി­ച്ചെ­ങ്കിൽ താ­രതമ്യേ­ന മി­കച്ച കൂ­ലി­, മെ­ച്ചപ്പെ­ട്ട കാ­ലാ­വസ്ഥ നൽ­കു­ന്ന സു­ഖം.

അന്യസംസ്ഥാ­ന തൊ­ഴി­ലാ­ളി­കളു­ടെ­ സാ­ന്നി­ധ്യം മലയാ­ളി­കളു­ടെ­ സ്വൈ­ര്യജീ­വി­തത്തിന് വി­ഘാ­തമാ­കു­ന്നു­ണ്ടോ­ എന്ന് ചോ­ദി­ച്ചാൽ ‘ഉണ്ട്’ എന്ന് തന്നെ­യാണ് മറു­പടി­. സ്വതവേ­ സ്വസ്ഥവും സ്വൈ­ര്യവു­മാ­യ ജീ­വി­തം ഇഷ്ടപ്പെ­ടു­ന്നവരാണ് മലയാ­ളി­കൾ.

ലോ­കത്ത് എവി­ടെ­യെ­ല്ലാം ചു­റ്റി­ക്കറങ്ങി­യാ­ലും ജീ­വി­ച്ചാ­ലും സ്വന്തം നാ­ടി­ന്റെ­യും വീ­ടി­ന്റെ­യും നനു­ത്ത സ്വാ­സ്ഥ്യത്തി­ലേ­യ്ക്ക് ചു­രു­ങ്ങി­ ചേ­ക്കേ­റാൻ താ­ൽ­പ്പര്യമു­ള്ളവരാണ് നാം മലയാ­ളി­കൾ. നമ്മു­ടെ­ സാ­മൂ­ഹി­ക ജീ­വി­തത്തെ­ അലോ­സരപ്പെ­ടു­ത്തു­ന്നതൊ­ന്നും നമു­ക്ക് ഇഷ്ടമല്ല. അതി­നാൽ തന്നെ­ ഈ സങ്കലനം മലയാ­ളി­യെ­ അസ്വസ്ഥരാ­ക്കു­ന്നു­. മാ­ത്രവു­മല്ല, അന്യസംസ്ഥാ­ന തൊ­ഴി­ലാ­ളി­കളിൽ ചി­ലരിൽ നി­ന്നും കേ­രള സമൂ­ഹം ഇപ്പോൾ ഏറെ­ക്കു­റെ­ നി­രന്തരമാ­യി­ നേ­രി­ട്ടു­കൊ­ണ്ടി­രി­ക്കു­ന്ന സ്ത്രീ­പീ­ഡനം, കൊ­ലപാ­തകം, മോ­ഷണം തു­ടങ്ങി­യ കൃ­ത്യങ്ങളിൽ നാം ഏറെ­ ആശങ്കാ­കു­ലരാ­ണ്. ഇത്തരം ആശങ്കകൾ കൂ­ടി­യാണ് ആൾ­ക്കൂ­ട്ട കൊ­ലപാ­തകങ്ങൾ പോ­ലെ­യു­ള്ള ഈ കർ­മ്മങ്ങളി­ലേ­യ്ക്ക് ചി­ലരെ­യെ­ങ്കി­ലും നയി­ക്കു­ന്നതും.

ഈ തൊ­ഴിൽ തേ­ടി­യു­ള്ള വരവി­നെ­ അവസാ­നി­പ്പി­ക്കാ­നാ­വി­ല്ല. എന്നാൽ അവർ­ക്ക് മേ­ലു­ള്ള നി­രീ­ക്ഷണ സംവി­ധാ­നം ശക്തി­പ്പെ­ടേ­ണ്ടതു­ണ്ട്. അക്കാ­ര്യത്തിൽ ഗവൺ­മെ­ന്റി­ന്റെ­ ഭാ­ഗത്തു­ നി­ന്നും വളരെ­ കർ­ശ്ശനമാ­യ, കാ­ര്യക്ഷമമാ­യ നി­ർ­ദ്ദേ­ശങ്ങളും (നി­യമങ്ങളും) ഉണ്ടാ­വേ­ണ്ടതു­ണ്ട്. കോ­ർ­പ്പറേ­ഷൻ, മു­ൻ­സി­പ്പാ­ലി­റ്റി­, പഞ്ചാ­യത്തു­കൾ എന്നീ­ തദ്ദേ­ശസ്വയംഭരണ സ്ഥാ­പനങ്ങളി­ലൂ­ടെ­ ഈ തൊ­ഴി­ലാ­ളി­കളു­ടെ­ കൃ­ത്യമാ­യ വി­വരശേ­ഖരണം നടത്തണം. അവർ­ക്ക് താ­മസരേ­ഖകളോ­ തൊ­ഴിൽ രേ­ഖകളോ­ നൽ­കണം. രേ­ഖകളി­ല്ലാ­ത്തവരെ­ പണി­യെ­ടു­പ്പി­ക്കരുത് എന്ന കർ­ശ്ശന നി­ർ­ദ്ദേ­ശം തൊ­ഴി­ലു­ടമകൾ­ക്ക് നൽ­കണം. നി­യമലംഘനങ്ങൾ­ക്കെ­തി­രെ­ നി­യമം ശക്തമാ­ക്കണം. തൊ­ഴി­ലാ­ളി­കൾ­ക്ക് മെ­ച്ചപ്പെ­ട്ട തൊ­ഴിൽ സൗ­കര്യങ്ങളും താ­മസസൗ­കര്യങ്ങളും തൊ­ഴിൽ ദാ­താവ് നൽ­കു­ന്നു­ണ്ട് എന്ന് ഉറപ്പ് വരു­ത്തണം. അന്യസംസ്ഥാ­നക്കാ­രു­ടെ­ താ­മസ ഇടങ്ങളി­ലും തൊ­ഴി­ലി­ടങ്ങളി­ലും കൃ­ത്യമാ­യ പോ­ലീസ് എക്സൈസ് പരി­ശോ­ധനകൾ ഉണ്ടാ­കണം. മയക്കു­മരു­ന്ന്് വാ­ഹകരോ­, ഉപഭോ­ക്താ­ക്കളോ­ ഇവർ ആകാ­തി­രി­ക്കാൻ ശ്രദ്ധി­ക്കണം.

മെ­ച്ചപ്പെ­ട്ട തൊ­ഴിൽ സാ­ഹചര്യവും ജീ­വി­തസാ­ഹചര്യവും നൽ­കി­ അവരെ­ ചേ­ർ­ത്തു­ നി­ർ­ത്തി­ പോ­വു­ക എന്നല്ലാ­തെ­, ഒഴി­വാ­ക്കി­ പരി­ഹരി­ക്കാ­വു­ന്ന പ്രശ്നമല്ല ഇത്.

You might also like

Most Viewed