അടച്ചി­ട്ട ജാ­ലകങ്ങൾ തു­റക്കു­ന്പോൾ...


സോ­ന പി­.എസ് 

­ട്ടി­ൻ­പു­റങ്ങളിൽ വൈ­കീ­ട്ടോ­ടു­ന്ന ബസ്സു­കൾ­ക്ക് മീ­നി­ന്റെ­യും പച്ചക്കറി­യു­ടെ­യും, എണ്ണ പലഹാ­രങ്ങളു­ടെ­യും ചൂട് കപ്പലണ്ടി­യു­ടെ­യും എല്ലാം കൂ­ടി­ കു­ഴഞ്ഞ അസഹ്യമാ­യ ഒരു­ മണമു­ണ്ടാ­യി­രി­ക്കും. ജോ­ലി­ കഴി­ഞ്ഞ് കൂ­ലി­ വാ­ങ്ങി­ നേ­രാ­നേ­രത്തേ­യ്ക്ക് അന്നമു­ണ്ടാ­ക്കാൻ കഷ്ടപ്പെ­ടു­ന്ന തൊ­ഴി­ലാ­ളി­കളു­ടെ­ മണമാ­ണത്. ജോ­ലി­ കഴി­ഞ്ഞ് വീ­ട്ടി­ലേ­യ്ക്ക് മടങ്ങു­ന്ന എന്റെ­ ബസ് യാ­ത്രകൾ­ക്കും കു­റച്ച് കാ­ലം  ഈ ഗന്ധമാ­യി­രു­ന്നു­. പലപ്പോ­ഴും വി­ൻ­ഡോ­ സീ­റ്റിൽ തന്നെ­ ഇരി­പ്പി­ടം ഉറപ്പി­ക്കാൻ ശ്രമി­ക്കു­മെ­ങ്കി­ലും അവി­ചാ­രി­തമാ­യാണ് അങ്ങനെ­ സംഭവി­ക്കു­കയു­ള്ളൂ­. അഥവാ­ ആ സീ­റ്റ് കി­ട്ടി­യാൽ  ഇയർ ഫോൺ വെ­ച്ച് പാ­ട്ട് കേ­ട്ടി­രി­ക്കു­കയാ­യി­രി­ക്കും പലരെ­ പോ­ലെ­ ഞാ­നും. പന്ത്രണ്ട് പാ­ട്ടി­ന്റെ­ ദൂ­രമാണ് വീ­ട്ടി­ലേ­യ്ക്ക് എന്നാണ് കണക്ക്. പാ­ട്ട് കേ­ട്ട് തു­റന്നി­ട്ട ജാ­ലകങ്ങൾ വഴി­ കാ­ണു­ന്നത് പു­റം കാ­ഴ്ചകൾ മാ­ത്രം അല്ല ചി­ന്തകൾ­ക്ക് തീ­ പകരു­ന്ന അകകാ­ഴ്ച്ചകൾ കൂ­ടി­യാ­ണെ­ന്നോ­ർ­ത്ത് സ്വയം മറന്നി­രി­ക്കു­ന്ന ആ യാ­ത്രകളിൽ മഴമൂ­ലമോ­ കാ­റ്റ് കാ­രണമോ­ ചി­ലപ്പോൾ പെ­ട്ടന്നാ­യി­രി­ക്കും കണ്ടക്ടർ വന്ന് ജനലു­കൾ അടയ്ക്കു­ക. ബസ് യാ­ത്രകളിൽ ആർ­ക്കും ഇഷ്ടപ്പെ­ടാ­ത്ത പല കാ­ര്യങ്ങളിൽ ഒന്നാണ് ഇതെ­ങ്കി­ലും പി­ന്നെ­യും പലരും ജനലു­കൾ പകു­തി­ തു­റക്കാ­നു­ള്ള ശ്രമങ്ങൾ നടത്താ­റു­ണ്ട്. വീ­ണ്ടും തു­റക്കാൻ കഴി­യു­ന്ന ജാ­ലകങ്ങൾ­ക്കു­മു­ന്നിൽ പോ­ലും ഇല്ലാ­താ­കു­ന്ന കാ­ഴ്ചകൾ നമ്മളെ­ എത്രമാ­ത്രം അലോ­സരപ്പെ­ടു­ത്തു­ന്നു­ണ്ട്. പക്ഷേ­ ഒരി­ക്കലും തു­റക്കാ­നാ­കാ­ത്ത ജാ­ലകങ്ങൾ­ക്ക് അപ്പു­റം ഇരി­ക്കു­ന്നവർ എത്ര മാ­ത്രം അസ്വസ്ഥരാ­യി­രി­ക്കും എന്ന് ചി­ന്തി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു­. കാ­രണം ചി­ലപ്പോ­ളൊ­ക്കെ­ ചി­ല അസ്വസ്ഥതകൾ സൃ­ഷ്ടി­ക്കു­ന്നത് ചരി­ത്രമാ­ണ്. കാ­ലങ്ങളാ­യി­ തങ്ങൾ­ക്ക് മു­ന്നിൽ അടച്ചി­ട്ട ജാ­ലകങ്ങളെ­ നി­രന്തരമാ­യ സമരങ്ങളി­ലൂ­ടെ­യും ഇടപെ­ടലു­കളി­ലൂ­ടെ­യും തള്ളി­ തു­റന്ന് ചരി­ത്രത്തി­ന്റെ­ ഭാ­ഗമാ­യി­രി­ക്കു­കയാണ് കേ­രളത്തി­ലെ­ ട്രാ­ൻ­സ് ജെ­ൻ­ഡർ എന്ന വി­ഭാ­ഗം.

ട്രാ­ൻ­സ് ജെ­ൻ­ഡർ വി­ഭാ­ഗക്കാ­രെ­ സമൂ­ഹം അടി­സ്ഥാ­നപരമാ­യ അവകാ­ശങ്ങളിൽ നി­ന്നു­പോ­ലും പലപ്പോ­ഴും ഒഴി­വാ­ക്കു­കയും അപമാ­നി­ക്കപ്പെ­ടു­കയും മാ­റ്റി­ നി­ർ­ത്തപ്പെ­ടു­കയും ചെ­യ്തി­രു­ന്നു­. എന്നാൽ സമൂ­ഹം തങ്ങൾ­ക്ക് മു­ന്നിൽ സൃ­ഷ്ടി­ച്ച പ്രതി­കൂ­ലമാ­യ സാ­ഹചര്യങ്ങളിൽ പോ­ലും തളരാ­തെ­ നി­ന്ന് പൊ­രു­തി­ തങ്ങളു­ടെ­ കഴി­വി­നനു­സരി­ച്ച് അർ­ഹതപ്പെ­ട്ട സ്ഥാ­നങ്ങൾ നേ­ടി­യെ­ടു­ക്കു­കയാ­യി­രു­ന്നു­ അവർ. ട്രാ­ൻ­സ് ജെ­ൻ­ഡറു­കളു­ടെ­ ഏറെ­ നാ­ളത്തെ­ ഇടപെ­ടലു­കളു­ടെ­ ഫലമാ­യി­ സർ­ക്കാർ ഇപ്പോൾ അവർ­ക്ക് അനു­കൂ­ലമാ­യ സാ­ഹചര്യങ്ങൾ ഒരു­ക്കി­കൊ­ടു­ക്കു­ന്നു­മു­ണ്ട്. സംസ്ഥാ­നത്തെ­ കലാ­ലയങ്ങളിൽ രണ്ട് ശതമാ­നം സീ­റ്റ്, സ്വത്വം വെ­ളി­പ്പെ­ടു­ത്തി­ ട്രാ­ൻ­സ് ജെ­ൻ­ഡർ എന്ന് രേ­ഖപ്പെ­ടു­ത്തി­യ ഡ്രൈ­വിംഗ് ലൈ­സൻ­സ്, കൊ­ച്ചി­ മെ­ട്രോ­യിൽ തൊ­ഴിൽ, ലിംഗമാ­റ്റ ശസ്ത്രക്രി­യക്കാ­യി­ ധനസഹാ­യം തു­ടങ്ങി­യവയെ­ല്ലാം അവയിൽ പ്രശംസനീ­യമാ­ണ്.

അതു­പോ­ലെ­ കൊ­ച്ചി­ മഹാ­രാ­ജാസ് കോ­ളേ­ജിൽ കഴി­ഞ്ഞ ദി­വസങ്ങളിൽ പ്രവീൺ എന്ന വി­ദ്യാ­ർ­ത്ഥി­ എത്തി­യതും ഈ സംവരണത്തി­ന്റെ­ ഭാ­ഗമാ­യാ­ണ്. വർ­ണ്ണവി­സ്മയങ്ങളു­ടെ­ അത്ഭു­ത ലോ­കമാ­യ കലാ­ലയങ്ങളി­ലേ­യ്ക്ക് നി­റയെ­ സ്വപ്നങ്ങളു­മാ­യി­ എത്തി­യ പ്രവീ­ണിന് അവി­ടു­ത്തെ­ വി­ദ്യാ­ർ­ത്ഥി­കൾ നൽ­കി­യ വരവേ­ൽ­പ്പും മാ­തൃ­കാ­പരമാ­യി­രു­ന്നു­. സമൂ­ഹത്തി­ന്റെ­ ഇടു­ങ്ങി­യ ചി­ന്താ­ഗതി­കൾ കൊ­ണ്ട് അവർ­ക്ക് മു­ന്നിൽ ഇനി­യും തു­റക്കാ­ത്ത ജാ­ലകങ്ങൾ കൂ­ട്ടാ­യ ഇടപെ­ടലു­കളോ­ടെ­ തന്നെ­ തു­റക്കേ­ണ്ടതു­ണ്ട്. കാ­രണം വീ­ണു­പോ­കു­ന്നവർ­ക്ക് കൈ­ത്താ­ങ്ങാ­വു­കയെ­ന്ന അർത്ഥം കൂ­ടി­യു­ണ്ട് നമ്മൾ നയി­ക്കു­ന്ന സാ­മൂ­ഹി­ക ജീ­വിതത്തി­ന്. ഇരു­ട്ടിൽ നി­ന്ന് വെ­ളി­ച്ചത്തി­ലേ­യ്ക്ക് ആത്മവി­ശ്വാ­സത്തോ­ടെ­ കടന്നു­വരു­ന്നവർ­ക്ക് മു­ന്നിൽ ഇനി­യാ­രും വാ­തി­ലു­കൾ കൊ­ട്ടി­യടയ്ക്കാ­തി­രി­ക്കട്ടെ­. എന്തെ­ന്നാൽ അടച്ചി­ട്ട വാ­തി­ലു­കൾ തു­റക്കു­ന്നത് പു­തി­യ ഇടങ്ങളി­ലേ­യ്ക്കും കാ­ഴ്ചപ്പാ­ടി­ലേ­യ്ക്കു­മാ­ണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed