കടക്കു­ പു­റത്ത്


സോ­ന പി­.എസ്  

ദ്യമാ­ദ്യം വളരെ­ പ്രസരി­പ്പോ­ടും നി­റഞ്ഞ ചി­രി­ ചി­രി­ച്ചും സംസാ­രി­ച്ചു­ തു­ടങ്ങി­യ പെ­ൺ­കു­ട്ടി­യെ­ പി­ന്നെ­ കണ്ടത് ശബ്ദം ഇടറി­യും കണ്ണീ­ർ­വാ­ർ­ത്തും ജീ­വി­ക്കാൻ അനു­വദി­ക്കണമെ­ന്ന് പറഞ്ഞ് കെ­ഞ്ചി­യു­മാ­ണ്. അപ്പോ­ഴും അവൾ­ക്ക് ചു­റ്റു­മു­ണ്ടാ­യി­രു­ന്നു­ ഒരു­ കൂ­ട്ടം ആളു­കൾ. പി­ന്നെ­യും പി­ന്നെ­യും ചോ­ദ്യങ്ങൾ ചോ­ദി­ച്ച് മന:സഘർ­ഷത്തി­ലേ­യ്ക്ക് പറഞ്ഞ് വി­ടു­ന്ന മാ­ധ്യമപ്രവർ­ത്തകരും. പി­ന്നീട് ആ പെ­ൺ­കു­ട്ടി­യു­ടെ­ കേ­ണപേ­ക്ഷി­ക്കു­ന്ന ദൃ­ശ്യമടങ്ങി­യ വീ­ഡി­യോ­ അപ് ലോഡ് ചെ­യ്തപ്പോൾ അതി­നു­ താ­ഴെ­ വന്ന കമന്റു­കൾ ഇതി­ലും ഭേ­ദം ആ പെ­ങ്കൊ­ച്ചി­നെ­ അങ്ങ് കൊ­ന്നു­കൂ­ടെ­ എന്ന രീ­തി­യി­ലാ­യി­രു­ന്നു­. ഇന്നത്തെ­ കച്ചോ­ടം മു­ടങ്ങി­ എന്നും പറഞ്ഞ് ഇരി­ക്കു­ന്ന ആ പെ­ൺ­കു­ട്ടി­ക്കും മു­ന്നിൽ തടി­ച്ചു­ കൂ­ടി­യമാ­ധ്യമ പ്രവർ­ത്തകരിൽ ഏതെ­ങ്കി­ലും ഒരു­ മാ­ധ്യമ പ്രവർ­ത്തകനു­ പറയാ­മാ­യി­രു­ന്നു­, കു­റച്ചു­ നേ­രത്തേ­ക്കെ­ങ്കി­ലും ആ കു­ട്ടി­യെ­ ഒന്ന് വെ­റു­തേ­ വി­ടാ­നോ­ അല്ലെ­ങ്കിൽ ആ കു­ട്ടി­യോട് അൽ­പ്പം മനു­ഷ്യത്വം കാ­ണി­ച്ചു­കൂ­ടെ­യെ­ന്നോ­ മറ്റോ­. എങ്കിൽ വൈ­റലു­കൾ­ക്ക് വേ­ണ്ടി­ മാ­ത്രം നെ­ട്ടോ­ട്ടം ഓടു­ന്ന മാ­ധ്യമ സമൂ­ഹത്തെ­ ആരും പു­ച്ഛത്തോ­ടെ­യും വെ­റു­പ്പോ­ടെ­യും നോ­ക്കു­കയി­ല്ലാ­യി­രു­ന്നു­.

വൈ­റലു­കളിൽ നി­ന്നും മാ­റി­ മാ­ധ്യമ ധർ­മ്മത്തോ­ടൊ­പ്പം മനു­ഷ്യത്വപരമാ­യ സമീ­പനങ്ങളോ­ടും നി­ലപാ­ടു­ പു­ലർ­ത്തു­ന്ന മാ­ധ്യമ പ്രവർ­ത്തകർ ഉണ്ടാ­യി­രു­ന്നു­ എന്ന വാ­ർ­ത്ത ഇന്നത്തെ­ കാ­ലത്ത് കൗ­തു­കമാ­യി­രി­ക്കാം. എന്നാൽ പത്രപ്രവർ­ത്തന ചരി­ത്രത്തിൽ അത്തരത്തി­ലു­ള്ളവരും ഉണ്ടാ­യി­രു­ന്നു­. ടി­.ജെ­.എസ് ജോ­ർ­ജ്ജി­ന്റെ­ ഘോ­ഷയാ­ത്രയിൽ അദ്ദേ­ഹം വി­വരി­ക്കു­ന്നു­ണ്ട്. അത്ഭു­ത സോ­പ്പ് പൊ­ടി­ നഗരത്തിൽ വന്നി­രി­ക്കു­ന്നു­ എന്ന തലക്കെ­ട്ടോ­ടെ­ ഒരു­ പരസ്യത്തെ­ വാ­ർ­ത്താ­വേ­ഷം കെ­ട്ടി­ അവതരി­പ്പി­ച്ച എഡി­റ്ററു­ടെ­ നടപടി­യിൽ പ്രതി­ഷേ­ധി­ച്ച് ആറു­ പത്രപ്രവർ­ത്തകർ രാ­ജി­വെ­ച്ചു­ പോ­യി­ട്ടു­ണ്ട് ഇന്ത്യൻ പത്രപ്രവർ­ത്തന ചരി­ത്രത്തിൽ. 

മാ­ർ­ക്കറ്റിംഗ് മേ­ഖലയു­മാ­യി­ വലി­യ വി­ത്യാ­സം ഇല്ലാ­ത്ത ഒരു­ മേ­ഖല തന്നെ­യാണ് മാ­ധ്യമപ്രവർ­ത്തനമെ­ന്ന് മാ­ധ്യമരംഗത്ത് ജോ­ലി­ നോ­ക്കു­ന്ന ചി­ലരെ­ങ്കി­ലും പറഞ്ഞു­ കേ­ൾ­ക്കാ­റു­ണ്ട്. വി­റ്റു­ പോ­കു­ന്ന വാ­ർ­ത്തകൾ പരമാ­വധി­ സൃ­ഷ്ടി­ച്ചു­ കൊ­ണ്ടി­രി­ക്കു­ക. പരസ്യവരു­മാ­നത്തെ­ കണ്ടെ­ത്തു­ന്ന തരത്തി­ലേ­ക്ക് വാ­ർ­ത്തകളെ­ മാ­റ്റു­ക. അതു­മല്ലെ­ങ്കിൽ നല്ല വാ­ർ­ത്തകൾ ആണെ­ങ്കിൽ പോ­ലും അവ പരസ്യവരു­മാ­നത്തെ­ പ്രതി­കൂ­ലമാ­യി­ ബാ­ധി­ക്കു­ന്നതാ­ണെ­ങ്കിൽ അത്തരം വാ­ർ­ത്തകൾ കൊ­ടു­ക്കാ­തി­രി­ക്കു­ക. ഏതൊ­രു­ ചെ­റി­യ മാ­ധ്യമ സ്ഥാ­പനത്തി­നും നി­ലനി­ന്ന് പോ­കണമെ­ങ്കിൽ ഇങ്ങനെ­യൊ­ക്കെ­ പോ­കേ­ണ്ടതു­ണ്ട് എന്ന യാ­ഥാ­ർ­ത്ഥ്യം പലർ­ക്കും അറി­യാം. ആദർ­ശത്തി­നും മാ­ധ്യമധർ­മ്മത്തി­നും അപ്പു­റമാണ് മാ­ധ്യമസ്ഥാ­പനങ്ങളു­ടെ­ നി­ലനി­ൽ­പ്പ് എന്നു­ മനസ്സി­ലാ­ക്കി­കൊ­ണ്ട് തന്നെ­യാണ് മാ­ധ്യമപഠനം കഴി­ഞ്ഞെ­ത്തു­ന്ന വി­ദ്യാ­ർ­ത്ഥി­കൾ തങ്ങളു­ടെ­ തൊ­ഴി­ലി­ടങ്ങളി­ലേ­യ്ക്ക് കയറി­ ചെ­ല്ലു­ന്നത്. വാ­ർ­ത്തകളേ­ക്കാൾ വൈ­റലു­കൾ­ക്ക് പ്രാ­ധാ­ന്യം നൽ­കി­ പലരും മാ­ധ്യമങ്ങൾ­ക്കി­ടയി­ലെ­ മത്സരങ്ങൾ­ക്കി­ടയിൽ കൊ­ന്പു­കോ­ർ­ക്കു­ന്നു­. ഇതി­നി­ടയിൽ എപ്പോ­ഴോ­ യഥാ­ർ­ത്ഥ വാ­ർ­ത്തയും വാ­യനക്കാ­രും നഷ്ടമാ­കു­ന്നു­. വാ­ർ­ത്തകളെ­ വൈ­റലു­കളാ­ക്കാൻ ശ്രമി­ച്ചതി­ന്റെ­ ഫലമാണ് ഒരു­ പെ­ൺ­കു­ട്ടി­യെ­ വി­ടാ­തെ­ പി­ൻ­തു­ടരു­ന്ന മാ­ധ്യമങ്ങൾ­ക്ക് നേ­രെ­ ജനം വെ­റു­പ്പോ­ടെ­യും പു­ച്ഛത്തോ­ടെ­യും നോ­ക്കി­യത്. 

പത്രപ്രവർ­ത്തന മേ­ഖലയിൽ നി­ലപാ­ടു­ കൊ­ണ്ട് അല്ലെ­ങ്കിൽ മനു­ഷ്യത്വപരമാ­യ സമീ­പനങ്ങൾ­കൊ­ണ്ട് ഞെ­ട്ടി­ച്ചവരും ഉണ്ടെ­ന്ന് മനസ്സി­ലാ­ക്കു­ന്നത് ആൾ­ക്കൂ­ട്ടം കല്ലെ­റി­യു­ന്നതിന് മുന്പോ­, കടക്കു­ പു­റത്ത് എന്ന് ആക്രോ­ശി­ക്കു­ന്നതി­നു­ മുന്പോ­ മാ­ധ്യമ സമൂ­ഹം മനസ്സി­ലാ­ക്കു­ന്നത് നന്നാ­യി­രി­ക്കും. കാ­രണം ജനാ­ധ്യപത്യ രാ­ജ്യത്തിന് മാ­ധ്യമങ്ങളും മാ­ധ്യമപ്രവർ­ത്തകരും അനി­വാ­ര്യമാ­ണ്.

You might also like

Most Viewed