2023-ന്റെ ആദ്യ പകുതിയിൽ പത്ത് ശതമാനം വളർച്ച രേഖപ്പെടുത്തി എമിറേറ്റിലെ ടാക്സി മേഖല


ദുബായ്

2023-ന്റെ ആദ്യ പകുതിയിൽ എമിറേറ്റിലെ ടാക്സി മേഖലയിൽ പത്ത് ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) വെളിപ്പെടുത്തി. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ കണക്കുകളുമായി താരതമ്യം ചെയ്തുകൊണ്ടാണ് RTA ഇക്കാര്യം അറിയിച്ചത്. എമിറേറ്റിലെ ടാക്സി മേഖലയിൽ രേഖപ്പെടുത്തിയിട്ടുള്ള റെക്കോർഡ് വളർച്ചയാണിത്. 2023-ന്റെ ആദ്യ പകുതിയിൽ എമിറേറ്റിൽ ആകെ 55 ദശലക്ഷം ടാക്സി യാത്രകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 50 ദശലക്ഷമായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed