ഫാൻസി നമ്പർ പ്ലേറ്റുകളുടെ ലേലം പ്രഖ്യാപിച്ച് ദുബായ് ആർടിഎ
ഫാൻസി നമ്പർ പ്ലേറ്റുകളുടെ ലേലം പ്രഖ്യാപിച്ച് ദുബായ് ആർടിഎ. 3,4,5 അക്കങ്ങളിലുള്ളതാണ് ഫാൻസി നമ്പരുകൾ. ലേലത്തിൽ പങ്കെടുക്കുന്നവർക്ക് ആർടിഎയുടെ ഓൺലൈൻ സൈറ്റിൽ റജിസ്റ്റർ ചെയ്യാം. 30 മുതൽ ആണ് പൊതുലേലം. തുടർച്ചയായ 5 ദിവസങ്ങളിൽ രാവിലെ 8ന് ലേലം വിളിക്കാം.
ലേലത്തിൽ പങ്കെടുക്കുന്നവർ 5000 ദിർഹത്തിന്റെ ചെക്ക് നിക്ഷേപമായി കരുതണം. ലേലത്തിൽ പങ്കെടുക്കാൻ വാഹനം ദുബായിൽ റജിസ്റ്റർ ചെയ്തതായിരിക്കണം അല്ലെങ്കിൽ ഡ്രൈവറുടെ ലൈസൻസ് ദുബായിലേതാവണം. ലേലം പിടിക്കുന്നവർ 10 ദിവസത്തിനകം പണം അടച്ചു നമ്പർ സ്വന്തമാക്കണം.
േുപ്ിപ

