റോയൽ സൗദി എയർഫോഴ്സിന്റെ യുദ്ധവിമാനം അപകടത്തിൽപ്പെട്ട് ജീവനക്കാർ മരിച്ചു
റോയൽ സൗദി എയർഫോഴ്സിന്റെ യുദ്ധവിമാനം പരിശീലന ദൗത്യത്തിനിടെ അപകടത്തിൽപ്പെട്ട് ജീവനക്കാർ മരിച്ചതായി പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. ഖമീസ് മുഷൈത്തിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കിങ് ഖാലിദ് എയർബേയ്സിൽ ബുധനാഴ്ച ഉച്ചയ്ക്ക് 2.28 നാണ് പരിശീലന പറക്കലിനിടയിൽ (എഫ്−15എസ്എ) യുദ്ധ വിമാനം തകർന്നു വീണത്. വിമാനത്തിലെ രണ്ട് ജീവനക്കാർ അപകടത്തിൽ മരിച്ചതായി പ്രതിരോധ മന്ത്രാലയ വാക്താവ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രക്തസാക്ഷികളായ ജീവനക്കാർക്കും അവരുടെ കുടുംബത്തിനും വേണ്ടി മന്ത്രാലയ വക്താവ് ബ്രി. അൽ മാലികി പ്രാർഥിച്ചു.
ോി്േി

