യുഎഇയിൽ സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്ക് 7 വർഷം വരെ തടവും 2.5 ലക്ഷം ദിർഹം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയും


യുഎഇയിൽ സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്ക് സൈബർ നിയമം അനുസരിച്ച് കടുത്ത ശിക്ഷയുണ്ടാകുമെന്ന് നിയമവിദഗ്ധരുടെ മുന്നറിയിപ്പ്. മതങ്ങൾക്കോ വിശ്വാസികൾക്കോ അപകീർത്തികരമായ തരത്തിൽ പോസ്റ്റ് ഇടുന്നത് ഒഴിവാക്കണം.നിയമലംഘകർക്ക് 7 വർഷം വരെ തടവും 2.5 ലക്ഷം ദിർഹം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. മനുഷ്യക്കടത്ത്, അശ്ലീലം, വേശ്യാവൃത്തി, പൊതു ധാർമികതയ്ക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ എന്നിവയെല്ലാം കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളാണ്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾക്ക് ഒന്നു മുതൽ അഞ്ചു വർഷം വരെ തടവും 2.5 ലക്ഷം മുതൽ ‍10 ലക്ഷം ദിർഹം വരെ പിഴയും ഉണ്ടാകും. സർക്കാർ, വകുപ്പ്, ചിഹ്നങ്ങൾ, ഭരണാധികാരികൾ എന്നിവയ്ക്കെതിരെ പോസ്റ്റ് ഇടുന്നവർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കും. ജീവനക്കാരെ അപമാനിക്കുന്നതും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. വ്യക്തികളുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തിയാൽ 1.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയുണ്ട്. 

അതേസമയം റിയൽ എസ്റ്റേറ്റ് കമ്പനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ മോശം പരാമർശം നടത്തിയ യുവതിക്ക് ദുബായ് മിസ്ഡെമീന കോടതി 10,000 ദിർഹം പിഴയിട്ടു. യൂറോപ്യൻ വനിതയ്ക്കാണ് പിഴ ചുമത്തിയത്. പരാമർശം ഡിലീറ്റ് ചെയ്യാനും 38കാരിയോടു നിർദേശിച്ചു.

article-image

rdrydy

You might also like

Most Viewed