100 രാജ്യങ്ങളിലെ 10.2 കോടി നിർധനർക്ക് 140 കോടി ദിർഹത്തിന്റെ സഹായം നൽകി യുഎഇ

കാരുണ്യ പ്രവർത്തനങ്ങൾക്ക് ലോകോത്തര മാതൃകയായി ദുബായ്. 100 രാജ്യങ്ങളിലെ 10.2 കോടി നിർധനർക്ക് 140 കോടി ദിർഹത്തിന്റെ (ഏതാണ്ട് 3,129 കോടിയിലേറെ രൂപ) സഹായം എത്തിച്ചാണ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ് കാരുണ്യ പ്രവർത്തനത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ചത്.
വ്യത്യസ്ത സഹായ പദ്ധതികൾക്കായാണ് 2022ൽ ഇത്രയും തുക ചെലവിട്ടത്. 1.5 ലക്ഷം വൊളന്റിയർമാർ നേതൃത്വം നൽകി. ദുബായ് ഓപ്പറയിൽ നടന്ന ചടങ്ങിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2021ൽ 1.1 കോടി ആളുകൾക്കും സഹായം എത്തിച്ചിരുന്നു.
സഹായം നൽകിയവർക്കും സ്വമേധയാ മുന്നോട്ടുവന്ന വൊളന്റിയർമാർക്കും കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നന്ദി രേഖപ്പെടുത്തി. ലോകത്തിന്റെ പട്ടിണി അകറ്റാൻ ഈ വർഷം പ്രഖ്യാപിച്ച വൺ ബില്യൻ മീൽസ് എൻഡോവ്മെന്റിലേക്കും സഹായപ്രവാഹം തുടരുകയാണ്. പദ്ധതി പ്രഖ്യാപിച്ച് 15 ദിവസത്തിനകം 51.4 കോടി ദിർഹം സമാഹരിക്കാനായി.
ോേീേീ