സ്വര്‍ണക്കടത്ത്; കോഴിക്കോടും കോയമ്പത്തൂരിലും ഇ.ഡി റെയ്ഡ്


നയതന്ത്ര ബാഗ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കോഴിക്കോട്ടും കോയമ്പത്തൂരിലും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന. പരിശോധന സ്വര്‍ണക്കടത്ത് സംഘത്തിലുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന. സ്വര്‍ണക്കടത്ത് മുഖ്യസൂത്രധാരന്‍ കെ ടി റമീസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. വിദേശത്ത് നിന്ന് സ്വര്‍ണം കടത്തിയെന്ന കേസില്‍ കെ ടി റമീസിനെ ഇ ഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നാല് തവണ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

കള്ളപ്പണത്തെ കുറിച്ചും കള്ളക്കടത്തിന്റെ ഉറവിടത്തെ കുറിച്ചുമാണ് നിലവില്‍ ഇ ഡി അന്വേഷിക്കുന്നത്. വിദേശത്ത് നിന്ന് സ്വര്‍ണം വാങ്ങാന്‍ പണം നല്‍കിയവരെയും സ്വര്‍ണ വ്യാപാരികളെയും കേന്ദ്രീകരിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് പുരോഗമിക്കുന്നത്.

article-image

DSGDFTBDF

You might also like

  • Straight Forward

Most Viewed