ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്‍റെ മകൾ ഷെയ്ഖ മഹ്റ വിവാഹിതയായി

യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ്് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍റെ മകള്‍ ഷെയ്ഖ മഹ്റ ബിന്‍ത് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം വിവാഹിതയായി.
ബിസിനസുകാരനും സംരംഭകനുമായ ഷെയ്ഖ് മാന ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ബിന്‍ മാന ആല്‍ മക്തൂമാണ് വരന്‍.
വരനും വധുവും സമൂഹ മാധ്യമങ്ങള്‍ വഴിയാണ് വിവാഹം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. വരന്‍റെ പിതാവ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് ബിന്‍ മാന ആല്‍ മക്തൂം വിവാഹത്തിന് ആശംസയായി രചിച്ച കവിതയാണ് നവദമ്ബതികള്‍ ഇന്‍സ്റ്റഗ്രാമില്‍ കല്യാണക്കാര്യം വെളിപ്പെടുത്തി പോസ്റ്റ് ചെയ്തത്.
നികാഹ് ദിവസത്തേക്ക് ആശംസയായി രചിച്ചതാണ് കവിത. എന്നാല്‍ വിവാഹം സംബന്ധിച്ച ഔദ്യോഗിക വിശദീകരണമോ റിപ്പോര്‍ട്ടോ പുറത്തുവന്നിട്ടില്ല. ഇന്‍റര്‍നാഷനല്‍ റിലേഷന്‍സില്‍ ബിരുദധാരിയായ ഷെയ്ഖ മഹ്റയുടെ കുതിരകളോടുള്ള ഇഷ്ടം പ്രസിദ്ധമാണ്. ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ്, സാങ്കേതികവിദ്യ മേഖലയില്‍ നിരവധി വിജയകരമായ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ച വ്യക്തിയാണ് ഷെയ്ഖ്് മാന.
്േീ6ബീ്