പതിവ് പോലെ തടവുകാരുടെ കുടുംബങ്ങൾക്ക് സംരക്ഷണവും സഹായവുമായി ദുബായ് പൊലീസ്


തടവുകാരുടെ കുടുംബങ്ങൾക്ക് സംരക്ഷണവും സഹായവും നൽകുന്ന പതിവ് തെറ്റിക്കാതെ ദുബായ് പൊലീസ്. നൂറ് കണക്കിന് തടവുകാരുടെ കുടുംബങ്ങൾക്ക് താമസ സ്ഥലങ്ങളുടെ വാടകയും അവരുടെ മക്കളുടെ സ്കൂൾ ഫീസും ബന്ധുക്കളുടെ ചികിത്സ ചെലവുകളുമെല്ലാം നൽകിയതായി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വർഷം മാത്രം തടവുകാർക്ക് 1.1കോടി ദിർഹത്തിന്‍റെ സാമ്പത്തിക സഹായമാണ് സേനയുടെ ഹ്യുമാനിറ്റേറിയൻ കെയർ വകുപ്പ് നൽകിയത്.

ജീവകാരുണ്യ സംഘടനകളും കൂട്ടായ്മകളുമായി സഹകരിച്ചാണ് തടവുകാരുടെ കുടുംബങ്ങൾക്ക്‌ സഹായം നൽകിയതെന്ന് വകുപ്പ് തലവൻ ക്യാപ്റ്റൻ ഹബീബ് അൽ സറൂനി പറഞ്ഞു. പ്രയാസപ്പെടുന്ന കുടുംബങ്ങളെ കണ്ടെത്തിയാണ് സഹായമെത്തിക്കുക. കൂടാതെ സ്ത്രീ തടവുകാരുടെ പ്രസവവും മറ്റ് അനുബന്ധ ചെലവുകളും ദുബായ് പൊലീസ് ഏറ്റെടുത്ത് നിർവഹിച്ചവയിൽ ഉൾപ്പെടും. വസ്ത്രങ്ങൾ, വ്യക്തിഗത ശുചിത്വം പാലിക്കുന്നതിന് ആവശ്യമായ വസ്തുക്കൾ, മറ്റ് ആവശ്യ വസ്തുക്കൾ എന്നിവയും എത്തിച്ചു നൽകിയിട്ടുണ്ട്.

തടവുകാരുടെ ക്ഷേമം ഉറപ്പുവരുത്താൻ വിവിധ വിദ്യാഭ്യാസ പരിശീലന പദ്ധതികളും പൊലീസ് നടപ്പാക്കി വരുന്നുണ്ട്. അതേസമയം തടവുകാർക്ക് ശിക്ഷാ കാലാവധിക്ക് കഴിഞ്ഞതിന് ശേഷം സമൂഹത്തിൽ നല്ല ജീവിതം കെട്ടിപ്പടുക്കാനും തൊഴിൽ കണ്ടെത്താനും സഹായകരമാകുന്ന സാഹചര്യം സൃഷ്ടിക്കുക കൂടിയാണ് പൊലീസ് ഇതുവഴി ലക്ഷ്യമിടുന്നത്.

 

article-image

sdfgdgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed