ഐ വൈ സി സി ബഹ്‌റൈൻ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു

ഐ വൈ സി സി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽവെച്ച് നടന്ന സംഗമത്തിൽ ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തെ പ്രവർത്തകർ പങ്കെടുത്തു. ഐവൈസിസി പ്രസിഡന്റ് ഫാസിൽ വട്ടോളി അധ്യക്ഷത വഹിച്ച യോഗത്തിൽ സയ്യദ് ഫക്രുദീൻ തങ്ങൾ റമദാൻ സന്ദേശം നൽകി. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ,സൈദ് റമ്ദാൻ നദ്‌വി,കെഎംസിസി വൈസ് പ്രസിഡന്റ് ഷംസുദ്ധീൻ വെള്ളിക്കുളങ്ങര എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഐവൈസിസി ദേശീയ ജനറൽ സെക്രട്ടറി അലൻ ഐസക്ക് സ്വാഗതവും,ട്രഷറർ നിധീഷ് ചന്ദ്രൻ നന്ദി അറിയിച്ചു.
മാധ്യമ പ്രവർത്തകൻ സോമൻ ബേബി,സാമൂഹിക സാംസ്കാരിക പ്രവർത്തകർ,വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ബഷീർ അമ്പലായി,എബ്രഹാം ജോൺ,നജീബ് കടലായി,ചെമ്പൻ ജലാൽ,നാസർ മഞ്ചേരി,ബിനു മണ്ണിൽ,അജയ് കൃഷ്ണൻ,നിസാർ കൊല്ലം, രാജീവ് വെള്ളിക്കോത്ത്, എ സി എ ബക്കർ,അബ്ദുൾ റഹ്മാൻ അസീൽ,ടിപ്പ് ടോപ്പ് ഉസ്മാൻ,ഫസൽ ഹഖ്,മുസ്തഫ കെപി ,റഫീഖ് അബ്ദുള്ള,പവിത്രൻ, പ്രവീൺ കുമാർ, എ പി ഫൈസൽ, ചന്ദ്രബോസ്,ഷബീർ മുക്കൻ,ഷിഹാബ് കറുകപുത്തൂർ,ശിവകുമാർ കൊല്ലറോത്ത് , യൂ കെ അനിൽ കുമാർ,ഇബ്രാഹിം പുറക്കാട്ടേരി,ബദർ,അനീസ്,ഗോകുൽ, ജിജു ജേക്കബ്, ഹരീഷ് മേനോൻ, ദീപക് മേനോൻ ജ്യോതിഷ് പണിക്കർ, ജഗത്ത്,ജേക്കബ് തേക്കുതോട്,സിൻസൻ ചാക്കോ,ഗയാസ്,റിസാൽ, തുടങ്ങിയവർ സന്നിഹിതരായി.
fsdfddsf
sfgdfgdf