യുഎഇയില്‍ മഴയ്ക്ക് സാധ്യത; വിവിധയിടങ്ങളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ്. വിവിധയിടങ്ങളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാത്രിയിലും നാളെ രാവിലെയും അന്തരീക്ഷം മേഘാവൃതമായിരിക്കും.
മഴ മുന്നറിയിപ്പിനൊപ്പം കാറ്റ് വീശാനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.
ദുബായിലും അബുദാബിയിലും 28 ഡിഗ്രി സെല്‍ഷ്യസ്, 27 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ് ഉയര്‍ന്ന താപനില. 17 ഡിഗ്രി സെല്‍ഷ്യസും 19ഉമാണ് ഇന്ന് രേഖപ്പെടുത്തിയ കുറഞ്ഞ താപനില. വിവിധയിടങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യത പ്രവചിക്കുന്നു.
vbcffdhfdh