മധു വധകേസ്: ആദ്യ പതിനാല് പ്രതികള്‍ കുറ്റക്കാർ, ശിക്ഷാവിധി നാളെ


അട്ടപ്പാടി മധുക്കേസില്‍ കേരളം കാത്തിരുന്ന ശിക്ഷാവിധി കോടതി നാളെ പ്രസ്താവിക്കും. മധു വധക്കേസില്‍ ഒന്ന് മുതല്‍ 14 വരെയുള്ള പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ഒന്നാം പ്രതി ഹുസൈന്‍, രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍ , ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, 9ാം പ്രതി നജീബ്, പത്താം പ്രതി ബൈജുമോന്‍ പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ് എന്നിവരുടെ വിധിപ്രസ്താവമാണ് വിധിച്ചത്. പ്രതികള്‍ക്കെതിരായ എസ് എസ്ടി അതിക്രമം 304(2) വകുപ്പ് കേസില്‍ തെളിഞ്ഞു. നാലാം പ്രതി അനീഷ് , പതിനൊന്നാം പ്രതി അബ്ദുള്‍ കരീം എന്നിവരുടെ വിധി പിന്നീട് പറയാമെന്ന് കോടതി അറിയിച്ചു.

 

article-image

xfgdfgfdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed