പ്രവാസികൾക്കായി ക്രിസ്മസ് ഓഫറുമായി എയർ ഇന്ത്യ

ക്രിസ്മസ് നാട്ടിൽ ആഘോഷിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ഇതാ ഒരു സന്തോഷവാർത്ത. ക്രിസ്മസ് നാട്ടിൽ ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് എയർ ഇന്ത്യ പ്രത്യേക നിരക്ക് അവതരിപ്പിച്ചു. ദുബായിൽ നിന്ന് കൊച്ചി, കോഴിക്കോട്, ചെന്നൈ, ഡൽഹി, മുംബൈ സെക്ടറുകളിലേക്കും ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്കുമുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ആകർഷകമായ നിരക്ക് ലഭിക്കുക.
730 ദിർഹം (16,360 രൂപ) മുതലാണ് വൺവേ ടിക്കറ്റ് നിരക്ക്. ഈ ടിക്കറ്റ് ഉപയോഗിച്ച് ഈ മാസം 24 വരെ യാത്ര ചെയ്യാമെന്ന് എയർ ഇന്ത്യ അറിയിച്ചു.
aaa