രാംപുരിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തമെന്നാവശ്യപ്പെട്ട് അഖിലേഷ് യാദവ്

ലഖ്നൗ: രാംപുരിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. വോട്ടെടുപ്പിൽ ക്രമേക്കട് ആരോപിച്ച് കമ്മീഷന് നിരവധി തവണ പരാതി നൽകിട്ടും നടപടിയുണ്ടാകാത്തതിൽ ഖേദമുണ്ടെന്നും അഖിലേഷ് പ്രതികരിച്ചു. രാംപൂരിൽ വ്യാഴാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി പ്രവർത്തകരല്ലാത്ത വോട്ടർമാരെ വോട്ടു ചെയ്യുന്നതിൽ നിന്ന് തടഞ്ഞതായി പാർട്ടി നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
സമാജ്‌വാദി പാർട്ടിയുടെ കോട്ടയായ രാംപുരിൽ ബിജെപി സ്ഥാനാർഥി ആകാശ് സക്‌സേനയാണ് വിജയിച്ചത്. എസ്പി നേതാവ് അസം ഖാന്‍റെ അനുയായി അസിം രാജയാണ് ഇവിടെ പരാജയപ്പെട്ടത്.