55 കോടി രൂപയുടെ ദുബായ് ജാക്ക്‌പോട്ട് സജേഷിന്


ദുബായ് ജാക്ക്‌പോട്ട് ഇത്തവണയും ലഭിച്ചത് ഇന്ത്യൻ സ്വദേശിക്ക്. അബുദാബി ബിഗ് ടിക്കറ്റ് ഡ്രോയിലെ ജാക്ക്‌പോട്ട് സമ്മാനമായ 25 മില്യൺ ദിർഹം ( 55 കോടി രൂപ) തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി സജേഷിനെ തേടിയാണ് എത്തിയിരിക്കുന്നത്. നാൽപ്പത്തിയേഴ് വയസുകാരനായ സജേഷ് ദുബായ് കരാമയിലെ ഇക്കായീസ് റെസ്‌റ്റോറന്റിലെ പർചേസ് മാനേജറാണ്. ഒമാനിൽ ജോലി നോക്കുകയായിരുന്ന സജേഷ് രണ്ട് വർഷം മുൻപാണ് യുഎഇയിൽ എത്തുന്നത്. കഴിഞ്ഞ നാല് വർഷമായി എല്ലാ മാസവും ബിഗ് ടിക്കറ്റ് സ്ഥിരമായി വാങ്ങുന്ന വ്യക്തിയാണ് സജേഷ്. 

തനിക്ക് കിട്ടുന്ന തുക ബിഗ് ടിക്കറ്റ് വാങ്ങാൻ സഹായിച്ച തന്റെ 20 സഹപ്രവർത്തകരുമായി പങ്കിടുമെന്ന് സജേഷ് പറയുന്നു. ‘ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ150 തൊഴിലാളികളാണ് ഉള്ളത്. എനിക്ക് കഴിയാവുന്നത്ര പേരെ സഹായിക്കണമെന്നാണ് ആഗ്രഹം’ – സജേഷ് പറഞ്ഞു.

article-image

a

You might also like

  • Straight Forward

Most Viewed