വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. ഏഴ് ആടുകളെ കടുവ കടിച്ചു കൊന്നു. മീനങ്ങാടിയിലാണ് കൂട്ടിൽ കെട്ടിയിട്ട ആടുകളെ കടുവ കൊന്നത്. മീനങ്ങാടി പഞ്ചായത്തിലെ ആവയലിലും കൊളഗപ്പാറയിലുമാണ് രണ്ട് വീടുകളിലെ ആടുകൾ കടുവയുടെ ആക്രമണത്തിന് ഇരയായത്. പുത്തൻപുരയിൽ സുരേന്ദ്രന്റെ മൂന്ന് ആടുകളും മേഴ്സി വർഗീസിന്റെ നാല് ആടുകളുമാണ് ചത്തത്.
a