ബി.കെ.കെ കിക്ക് ബോക്‌സിങ് ചാമ്പ്യൻഷിപ്പ് നാളെ ദുബൈയിൽ

വിവിധ രാജ്യങ്ങൾ ഇടികൂട്ടിൽ ഏറ്റുമുട്ടുന്ന ബി.കെ.കെ കിക്ക് ബോക്‌സിങ് ചാമ്പ്യൻഷിപ്പ് നാളെ ദുബൈയിൽ നടക്കും. ചാമ്പ്യൻഷിപ്പിലെ ഇന്ത്യ−പാക് പോരാട്ടത്തിൽ പാകിസ്താനെതിരെ ഗോദയിൽ എത്തുന്നത് മലയാളി താരമാണ്. ദുബൈ അൽനസർ ക്ലബിലെ റാശിദ് ബിൻ ഹംദാൻ ഹാളിലാണ് ബി.കെ.കെ കിക്ക് ബോക്‌സിങ് ചാമ്പ്യൻഷിപ്പ് വേദി. ലോക ചാംപ്യന്മാരായ സ്‌പെയിനിന്റെ റൂബൻ ലീ−തുർക്കിയുടെ സെർദാർ ഇറോഗ്ലുവു പോരാട്ടമടക്കം പത്ത് മത്സരങ്ങളിലായി വിവിധ രാജ്യങ്ങളിലെ 20 ഫൈറ്റർമാരാണ് ചാമ്പ്യൻഷിപ്പിൽ ഏറ്റുമുട്ടുന്നത്.
മലയാളി താരം മുഹമ്മദ് ഷുഹൈബാണ് പാകിസ്താൻ താരം ഷക്കീൽ അബ്ദുല്ലയെ നേരിടുക. തൃശൂർ കരൂപ്പടന്ന സ്വദേശിയായ ഷുഹൈബ് രണ്ട് മാസത്തോളമായി ദുബൈയിൽ പരിശീലനത്തിലാണ്. മലയാളികളായ അബ്ദു റഹ്‌മാൻ കല്ലായിൽ ചെയർമാനും മിഥുൻ ജിത് സി.ഇ.ഒയുമായ ബി.കെ.കെ സ്‌പോർട്‌സാണ് ചാമ്പ്യൻഷിപ്പിന്റെ സംഘാടകർ. 190 രാജ്യങ്ങളിൽ 64 ചാനലനുകൾ മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒമ്പത് മത്സരങ്ങളിലും പുരുഷൻമാരാണ് ഏറ്റുമുട്ടുന്നത്. ഏക വനിത പോരാട്ടത്തിൽ തുർക്കിയുടെ ഫുണ്ട അൽകായിസും ചിലിയുടെ ഫ്രാൻസിസ്‌ക ബെലൻ ലിസമയും ഏറ്റുമുട്ടുമെന്ന് സംഘാടകർ അറിയിച്ചു.
fik