സ്‌കൂളുകളിൽ‍ നിന്ന് വിനോദയാത്ര പോകുമ്പോൾ‍ ഇനി രാത്രി യാത്ര വേണ്ട


സ്‌കൂളുകളിൽ‍ നിന്ന് വിനോദയാത്ര പോകുമ്പോൾ‍ രാത്രി യാത്ര ഒഴിവാക്കണമെന്ന നിർ‍ദേശം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും നിർ‍ബന്ധമായും പാലിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ‍കുട്ടി. രാത്രി ഒമ്പത് മണി മുതൽ‍ രാവിലെ ആറ് വരെ യാത്ര പാടില്ലെന്നാണ് നിർ‍ദേശിച്ചിരിക്കുന്നത്. കേരള ടൂറിസം വകുപ്പ് അംഗീകാരം നൽ‍കിയിട്ടുള്ള ടൂർ‍ ഓപ്പറേറ്റർ‍മാരുടെ പട്ടികയിലുള്ള വാഹനങ്ങൾ‍ മാത്രമേ പഠനയാത്രകൾ‍ക്ക് ഉപയോഗിക്കാവൂവെന്ന് നേരത്തെ തന്നെ നിർ‍ദേശം നൽ‍കിയിട്ടുണ്ട്. 

2020 മാർ‍ച്ച് രണ്ടിലെ ഉത്തരവിലൂടെ കൂടുതൽ‍ സമഗ്രമായ നിർ‍ദേശങ്ങൾ‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ യാത്രകളുടെയും പൂർ‍ണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാർ‍ക്കാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പഠനയാത്രകൾ‍ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളതാകണം. യാത്രയുടെ സമഗ്ര വിവരങ്ങളെപ്പറ്റി പ്രധാനാധ്യാപകന് കൃത്യമായ ബോധ്യമുണ്ടാവണം. വിദ്യാർ‍ത്ഥികൾ‍ക്കും ഇത് സംബന്ധിച്ച് മുൻകൂട്ടി അറിവ് നൽ‍കണം. അപകടകരമായ സ്ഥലങ്ങളിൽ‍ യാത്രപോകരുത്.

അധ്യാപകരും കുട്ടികളും വാഹന ജീവനക്കാരും ലഹരി പദാർ‍ത്ഥങ്ങൾ‍ ഉപയോഗിക്കാനുള്ള അവസരങ്ങൾ‍ ഇല്ലാതാക്കണം. സഞ്ചരിക്കുന്ന വാഹനവുമായി ബന്ധപ്പെട്ട ഗതാഗത വകുപ്പിന്റെ എല്ലാ നിർ‍ദ്ദേശങ്ങളും പാലിക്കണമെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.

article-image

szgtddx

You might also like

  • Lulu Exchange
  • Straight Forward

Most Viewed