യുഎഇയില്‍ കടല്‍ പ്രക്ഷുബ്‍ധമാകും, പൊടിക്കാറ്റിനും സാധ്യത; മുന്നറിയിപ്പ്


യുഎഇയില്‍ ഇന്ന് പൊടിനിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . അബുദാബിയില്‍ 38 ഡിഗ്രി സെല്‍ഷ്യസും ദുബൈയില്‍ 37 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും താപനിലയെന്നാണ് അറിയിച്ചിരിക്കുന്നത്.

കടല്‍ പൊതുവെ പ്രക്ഷുബ്ധമായിരിക്കും. എട്ടടി വരെ ഉയരത്തില്‍ തിരയടിക്കുമെന്നാണ് മുന്നറിയിപ്പ്. രാജ്യത്തെ താപനിലയില്‍ ക്രമാനുഗതമായ കുറവുമുണ്ടാകും.

സമുദ്രോപരിതലത്തില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി പൊടിക്കാറ്റ് രൂപപ്പെട്ടേക്കും. ഇതേതുടർന്ന് ദൂരക്കാഴ്ചാ പരിധിയില്‍ കുറവ് വരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

 

You might also like

Most Viewed