യു.എ.ഇ പുതിയ കറൻസി നോട്ടുകൾ പുറത്തിറക്കി


യു.എ.ഇ പുതിയ കറൻസി നോട്ടുകൾ പുറത്തിറക്കി. പുതിയ അഞ്ച് ദിർഹം, പത്ത് ദിർഹം നോട്ടുകളാണ് യു.എ.ഇ സെൻട്രൽ ബാങ്ക് ഇന്ന് പുറത്തിറക്കിയത്. പഴയ പേപ്പർ നോട്ടുകൾക്ക് പകരം കൂടുതൽ കാലം നിലനിൽക്കുന്ന പോളിമർ ഉൽപന്നം കൊണ്ടാണ് പുതിയ കറൻസികൾ നിർമിച്ചിരിക്കുന്നത്. നേരത്തേ സമാനമായ 50 ദിർഹം നോട്ടുകൾ യു.എ.ഇ പുറത്തിറക്കിയിരുന്നു. പുതിയ അഞ്ച് ദിർഹം നോട്ടിൽ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ ചിത്രത്തിന് പുറമെ യു.എ.ഇയുടെ പാരമ്പര്യം വിളിച്ചറിയിക്കുന്ന അജ്മാനിലെയും, റാസൽഖൈമയിലെയും കോട്ടകളുടെ ചിത്രമുണ്ട്.

പത്ത് ദിർഹത്തിന്റെ നോട്ടിൽ അബൂദബി ശൈഖ് സായിദ് മസ്ജിദിന്റെയും, ഖൊർഫുക്കാൻ ആംഫി തിയേറ്ററിന്റെയും ചിത്രങ്ങൾ ചേർത്തിട്ടുണ്ട്. അനുകരിക്കാൻ കഴിയാത്ത ഉയർന്ന സുരക്ഷാ സംവിധാനങ്ങളാണ് നോട്ടിലുള്ളതെന്ന് സെൻട്രൽബാങ്ക് വ്യക്തമാക്കി.

You might also like

  • Straight Forward

Most Viewed