യുഎഇയിൽ കൊറോണ രോഗികളുമായി അടുത്തിടപഴകുന്നവർക്ക് ഇനി ക്വാറന്റൈൻ ആവശ്യമില്ല


യുഎഇയിൽ കൊറോണ രോഗികളുമായി അടുത്തിടപഴകുന്നവർക്ക് ഇനി ക്വാറന്റൈൻ ആവശ്യമില്ല. യുഎഇ ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഇത് സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറത്തിറക്കി. എന്നാൽ ഇവർ രണ്ട് പിസിആർ ടെസ്റ്റുകൾ നടത്തേണ്ടതുണ്ട്. യുഎഇ ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഇത് സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. അതേസമയം യുഎഇയിൽ കൊറോണ രോഗികളുടെ എണ്ണം കുറയുകയാണ്. കൊറോണ രോഗികളുമായി അടുത്തിടപഴകുന്നവരിൽ ലക്ഷണങ്ങൾ കണ്ടില്ലെങ്കിലും പിസി ആർ ടെസ്റ്റ് നടത്തണം. കൊറോണ പോസിറ്റീവായ ആളുമായി സമ്പർക്കം പുലർത്തിയ ആദ്യ ദിവസവും ഏഴാമത്തെ ദിവസവുമാണ് പരിശോധന നടത്തേണ്ടത്. മുൻപ് അഞ്ച് പിസിആർ പരിശോധന വേണമായിരുന്നു.

You might also like

  • Straight Forward

Most Viewed