നടിയെ ആക്രമിച്ച കേസ്:‍ പൾ‍സർ‍ സുനിക്ക് ജാമ്യമില്ല


നടിയെ ആക്രമിച്ച കേസിൽ‍ പൾ‍സർ‍ സുനിക്ക് ജാമ്യമില്ല. കേസിലെ ഒന്നാം പ്രതിയാണ് പൾ‍സർ‍ സുനി. ഹൈക്കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. വർ‍ഷങ്ങളായി താൻ‍ ജയിലില്ലാണെന്നും വിചാരണ നീണ്ടുപോകുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പൾ‍സർ‍ സുനി ഹൈക്കോടതിയിൽ‍ ജാമ്യാപേക്ഷ നൽ‍കിയത്. 

ജയിലിൽ‍ സുരക്ഷാ ഭീഷണി നിലനിൽ‍ക്കുന്നതായും സുനി കോടതിയെ അറിയിച്ചു. ‌എന്നാൽ കേസിന്‍റെ നിർണായക ഘട്ടത്തിൽ ജാമ്യം അനുവദിക്കാനാകില്ലെന്ന് വിലയിരുത്തിയ കോടതി ജാമ്യേപേക്ഷ തള്ളി.

You might also like

  • Straight Forward

Most Viewed