ഗോൾഡൻ വിസക്കാർക്ക് ദുബായിയിൽ പരിശീലന ക്ലാസില്ലാതെ ഡ്രൈവിംഗ് ലൈസൻസ്


ദുബായ്

യുഎഇ ഗോൾഡൻ വിസക്കാർക്ക് ദുബായിയിൽ പരിശീലന ക്ലാസില്ലാതെ ഡ്രൈവിംഗ് ലൈസൻസ് നൽകാൻ റോഡ് ഗതാഗത അഥോറിറ്റി (ആർടിഎ) തീരുമാനിച്ചു. പത്തു വർഷ ഗോൾഡൻ വിസ  നേടിയ ആൾക്ക് സ്വന്തം നാട്ടിലെ അംഗീകൃത ലൈസൻസുണ്ടെങ്കിലാണ് ഇളവ് ലഭിക്കുക. സാധാരണ നാൽപത് അല്ലെങ്കിൽ ഇരുപത് പരിശീലന ക്ലാസുകളിൽ പങ്കെടുക്കുന്നതിൽ നിന്നാണ് പുതിയ  ഉത്തരവോടെ ഇളവ് ലഭിക്കുന്നത്. 

നാട്ടിലെ ലൈസൻസോടെ അപേക്ഷിച്ചാൽ ഇത്തരക്കാർക്ക് റോഡ്,  നോളജ് ടെസ്റ്റുകൾ പൂർത്തിയാക്കിയാൽ ലൈസൻസ് ലഭിക്കും. ഒറിജിനൽ എമിറേറ്റ്സ് ഐഡി, സ്വന്തം നാട്ടിൽ അംഗീകരിച്ച ഡ്രൈവിംഗ് ലൈസൻസ്, റോഡ്−നോളജ്  ടെസ്റ്റ് ഫലം എന്നിവയാണ് ദുബായ് ലൈസൻസ് ലഭിക്കാൻ ഗോൾഡൻ വിസക്കാർക്ക് ആവശ്യമുള്ള  രേഖകൾ

You might also like

  • Lulu Exchange
  • Straight Forward

Most Viewed