റാ​സ​ൽ‍​ഖൈ​മ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ‍ മ​ല​യാ​ളി മ​രി​ച്ചു


റാസൽ‍ഖൈമ: യുഎഇയിലെ റാസൽ‍ഖൈമയിലുണ്ടായ വാഹനാപകടത്തിൽ‍ മലയാളി മരിച്ചു. റാസൽ‍ഖൈമ കഐംസിസി തൃശൂർ‍ ജില്ലാ വർ‍ക്കിംഗ് കമ്മിറ്റി അംഗവും ഏങ്ങണ്ടിയൂർ‍ ഗ്ലോബൽ‍ കഐംസിസി സജീവ പ്രവർ‍ത്തകനുമായ പണിക്കവീട്ടിൽ‍ കുറുപ്പത്ത് ചിന്നക്കൽ‍ മൂസ (58) ആണ് മരിച്ചത്.

മൂസ ഓടിച്ചിരുന്ന പിക്കപ്പ് വാഹനം യുടേൺ തിരിയുന്നതിനിടെ ഡിവൈഡറിൽ‍ ഇടിച്ചാണ് അപകടമുണ്ടായത്. ഞായറാഴ്‍ച രാവിലെയായിരുന്നു സംഭവം. ഉടന്‍ തന്നെ റാസൽ‍ഖൈമ സഖർ‍ ആശുപത്രിയിൽ‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നടപടിക്രമങ്ങൾ‍ പൂർ‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ‍ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed