ചെന്നിത്തലയുടെ സ്വന്തം പഞ്ചായത്തിൽ ബിജെപി ഭരണം പിടിച്ചു
ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിന്‍റെ ബിജെപി ഭരണം പിടിച്ചു. ഇന്ന് നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിട്ടു നിന്നതോടെയാണ് ബിജെപിയുടെ പ്രസിഡണ്ട് സ്ഥാനാർത്ഥി വിജയിച്ചത്. ബിജെപിയുടെ ബിന്ദു പ്രദീപാണ് പുതിയ പ്രസിഡണ്ട്. ഇത് മൂന്നാം തവണയാണ് പഞ്ചായത്തിൽ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടക്കുന്നത്.

