കുട്ടികളെ ഭിക്ഷാടനത്തിനും കുറ്റകൃത്യങ്ങൾക്കും ഉപയോഗിച്ചാൽ കർശന നടപടി നേരിടേണ്ടി വരുമെന്ന് യു.എ.ഇ

ദുബൈ: കുട്ടികളെ ഭിക്ഷാടനത്തിനും കുറ്റകൃത്യങ്ങൾക്കും ഉപയോഗിച്ചാൽ കർശന നടപടി നേരിടേണ്ടി വരുമെന്ന് യു.എ.ഇ. 5,000 ദിർഹം വരെ പിഴയും ഒരു വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിതെന്ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. കുട്ടികളെ ഭിക്ഷാടനത്തിന് നിയോഗിക്കുന്നവുരം അതിന് പ്രേരിപ്പിക്കുന്നവരും, കൂട്ടുനിൽക്കുന്നവരും കുറ്റവാളികളായിരിക്കും.