യുഎഇയില്‍ 3307 പേര്‍ക്ക് കൂടി കൊവിഡ്: 12 മരണം


അബുദാബി: യുഎഇയില്‍ 3,307 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 3,404 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 12 മരണങ്ങളും പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 1,64,551 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 3,42,974 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,23,191 പേരാണ് ഇതിനോടകം രോഗമുക്തരായത്. 986 മരണങ്ങള്‍ ഇതുവരെ സംഭവിച്ചു. നിലവില്‍ 18,797 കൊവിഡ് രോഗികള്‍ യുഎഇയിലുണ്ട്. 2.77 കോടി കൊവിഡ് പരിശോധനകളാണ് ഇക്കാലയളവില്‍ രാജ്യത്ത് നടത്തിയിട്ടുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed