ജാമ്യവ്യവസ്ഥകൾ ലംഘിച്ച് വി.കെ ഇബ്രാഹിംകുഞ്ഞ് പാണക്കാടെത്തി നേതാക്കളെ കണ്ടു


കൊച്ചി: പാലാരിവട്ടം അഴിമതി കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ച് മുസ്ലിം ലീഗ് നേതാവ് വികെ ഇബ്രാഹിംകുഞ്ഞ്. എറണാകുളം ജില്ലയിൽ നിന്ന് മലപ്പുറത്തെത്തി പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചർച്ച നടത്തി. കളമശേരി നിയമസഭാ സീറ്റിന്റെ കാര്യത്തിൽ ചർച്ച നടത്തിയെന്നാണ് വിവരം. മുസ്ലിം ലീഗ് യോഗത്തിനെത്തിയാൽ കോടതിയുടെ ശ്രദ്ധയിൽ പെടുമെന്ന് ഭയന്ന് രഹസ്യമായി സ്വകാര്യ സന്ദർശനം നടത്തി മടങ്ങുകയായിരുന്നു.

പാലാരിവട്ടം അഴിമതിക്കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യം റദ്ദാക്കാൻ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി ലഭിച്ചിട്ടുണ്ട്. വിജിലൻസ് കേസിലെ പരാതിക്കാരൻ ഗിരീഷ് ബാബുവാണ് പരാതി നൽകിയത്. ഗുരുതര അസുഖം എന്ന് പറഞ്ഞ് ജാമ്യം നേടിയ ഇബ്രാഹിം കുഞ്ഞ്, പൊതുപരിപാടിയിൽ സജീവമാണെന്നാണ് പരാതിയിലെ ആക്ഷേപം.

You might also like

Most Viewed