യുഎഇയില്‍ 3977 പേര്‍ക്ക് കൂടി കൊവിഡ്, 12 മരണം


അബുദാബി: യുഎഇയില്‍ 3,977 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 12 പേര്‍ കൂടി മരണപ്പെടുകയും ചെയ്തു. അതേസമയം 4,075 പേരാണ് പുതിയതായി രോഗമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,73,952 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,13,626 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,89,276 പേരാണ് ഇതിനോടകം രോഗമുക്തരായത്. 878 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 24,070 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്. 2.62 കോടിയിലധികം കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed