ഇസ്രായേലിൽ യു.എ.ഇ എംബസി സ്ഥാപിക്കുന്നു

അബുദാബി: അബൂദബിയിൽ ഇസ്രായേൽ എംബസി തുറന്നതിനു തൊട്ടുപിന്നാലെ തെൽ അവീവിൽ യു.എ.ഇ എംബസി സ്ഥാപിക്കാനും യു.എ.ഇ മന്ത്രിസഭ തീരുമാനിച്ചു. ഇതിനു പുറമെ രണ്ടു രാജ്യങ്ങളിലും കോൺസുലേറ്റുകൾ സ്ഥാപിക്കാനും വൈകില്ലെന്നാണ് സൂചന. പോയ വർഷമാണ് യു.എ.ഇയും ഇസ്രായേലും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിക്കാൻ തീരുമാനിച്ചത്.