ചൈനയിൽ ഖനിയിലുണ്ടായ സ്ഫോടനത്തിൽ 10 പേർ മരിച്ചു

ബീജിംഗ്: കിഴക്കൻ ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിൽ സ്വർണഖനിയിൽ സ്ഫോടനത്തെത്തുടർന്ന് രണ്ടാഴ്ചയായി കുടുങ്ങിക്കിടന്ന 22 തൊഴിലാളികളിൽ 10 പേർ മരിച്ചു.11 പേരെ ഞായറാഴ്ച ജീവനോടെ പുറത്തെത്തിച്ചിരുന്നു. ഒരാൾക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നതായി രക്ഷാപ്രവർത്തകർ അറിയിച്ചു. ഖിസിയ നഗരത്തിലെ ഖനിയിൽ ജനുവരി പത്തിനുണ്ടായ സ്ഫോടനത്തെത്തുടർന്നാണു തൊഴിലാളികൾ കുടുങ്ങിയത്. ഖനി മുഖത്തുനിന്ന് 240 മീറ്റർ അടിയിലാണു സ്ഫോടനമുണ്ടായത്.