യുഎഇയില്‍ ഇന്ന് 1289 പേര്‍ക്ക് കൂടി കൊവിഡ്


 

അബുദാബി: യുഎഇയില്‍ ഇന്ന് 1289 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ചികിത്സയിലായിരുന്ന 1135 പേര്‍ കൂടി രോഗമുക്തരാവുകയും ചെയ്‍തു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് പേര്‍ കൂടി രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,31,633 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ 1.36 കോടിയിലധികം കൊവിഡ് പരിശോധനകള്‍ യുഎഇയില്‍ നടത്തിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 1,38,599 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 1,36,118 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 508 കൊവിഡ് മരണങ്ങളാണ് രാജ്യത്തുണ്ടായത്. നിലവില്‍ 1,973 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളതെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed