അബുദാബിയിൽ മലയാളി ദന്പതികളെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി


അബുദാബി: മലയാളി ദന്പതികളെ അബുദാബിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അബുദാബിയിലെ സ്വകാര്യ ട്രാവൽ ഏജൻസിയിൽ അക്കൗണ്ടന്‍റായിരുന്ന കോഴിക്കോട് മലാപ്പറന്പ് ഫ്ലോറിക്കൻ ഹിൽ റോഡിൽ പട്ടേരി വീട്ടിൽ ജനാർ‍ദ്ദനൻ (58), സ്വകാര്യ സ്ഥാപനത്തിലെ ഓഡിറ്റ് അസിസ്റ്റന്റായിരുന്ന ഭാര്യ മിനിജ(53) എന്നവരെയാണ് മരിച്ച നിലയിൽ‍ കണ്ടെത്തിയത്.

അബുദാബി മദീന സായിദിലെ ഫ്ലാറ്റിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ബെംഗളൂരുവിൽ എഞ്ചിനീയായി ജോലി ചെയ്യുന്ന ഏക മകൻ മാതാപിതാക്കളുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞില്ല. സുഹൃത്തുക്കളും പരിചയക്കാരും ശ്രമിച്ചിട്ടും ഇരുവരെയും ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ അബുദാബി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ഫ്ലാറ്റിന്‍റെ വാതിൽ പൊളിച്ച് അകത്ത് കടന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.  

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed